..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

മമ്മി

>> Friday, July 31, 2009


കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍
എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും.
എന്റെ മകള്‍ക്ക് പേറ്റുനോവിന്റെ കഥ പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തള്ളക്കോഴിയെ ഗസ്റ്റ്‌ ലക്ചറര്‍ ആക്കും.
മുലയില്ലാത്ത ആ കോഴി,പാല്‍ തീര്‍ന്നതറിയാതെ ചോര ചുരത്തിയ
ഒരമ്മയുടെ കഥ പറഞ്ഞുകൊടുക്കും.
സ്വന്തം മൂത്രത്തിലൂടെ അവള്‍ കണ്ണീരിന്റെ രുചി അറിയും.
എങ്കിലും ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞ അവളുടെ ഭാഗ്യമോര്‍ത്തു
എന്നോ മരിച്ച ഒരച്ഛന്‍ വായ കൊണ്ട് കരയും.
പിന്നെയും ഇവിടെ പെണ്‍കുട്ടികള്‍ ജനിച്ചു കൊണ്ടേയിരിക്കും.
പക്ഷെ..

10 comments:

അഭിജിത്ത് മടിക്കുന്ന് July 31, 2009 at 6:53 PM  

പക്ഷെ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. August 1, 2009 at 11:01 AM  

“കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍
എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും.“

!!!!

mini//മിനി August 1, 2009 at 3:11 PM  

ഈ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ കാണുമ്പോള്‍ ഇനിയും എന്തെല്ലാം പറയാനുണ്ട്!!!

താരകൻ August 1, 2009 at 4:47 PM  

considering your age it is vonderful yaar...

വയനാടന്‍ August 1, 2009 at 9:51 PM  

ബലേ ഭേഷ്‌!

കുഴൂര്‍ വില്‍‌സണ്‍ August 3, 2009 at 1:04 AM  

നീ ഒരു വലിയ എഴുത്തുകാരനാകും

ശ്രീ August 3, 2009 at 6:25 AM  

നന്നായിരിയ്ക്കുന്നു, ആശംസകള്‍!

പി എ അനിഷ്, എളനാട് August 4, 2009 at 7:52 PM  

നല്ല എഴുത്ത്
നല്ല ഭാവന
എഴുതുക കൂടുതല്‍

ആശംസകള്‍

അഭിജിത്ത് മടിക്കുന്ന് September 20, 2009 at 11:00 PM  

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
മിനി,
താരകന്‍,
വയനാടന്‍,
കുഴൂര്‍ വിത്സണ്‍,
ശ്രീ,
പി എ അനീഷ്


അഭിപ്രായങ്ങള്‍ക്ക് നന്ദി..

ഷഹീര്‍.കെ.കെ.യു December 9, 2009 at 11:37 PM  

മനോഹരം

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP