യാഥാര്‍ത്ഥ്യങ്ങളുടെയും അയാഥാര്‍ത്ഥ്യങ്ങളുടെയും സ്വയംവരം
>> Thursday, August 6, 2009
ഇവിടെ നമുക്കൊരു പിന്മുറക്കാരിയെ കാണാം.
രാഖി,കെട്ടിക്കൊടുത്ത് ഭാര്യയാക്കപ്പെടുന്ന-
സംസക്കാരത്തിലെ പിന്മുറക്കാരിയെ.
തീവ്ര യാഥാര്‍ത്ഥ്യങ്ങളുടെ അശോകമരത്തിന് കീഴെ
സീതാസ്വയംവരം നടത്തിയ ഭൂമീപുത്രിയെ.
പരസ്യങ്ങളുടെയും രഹസ്യങ്ങളുടെയും വില്ലെടുത്തു കുലക്കുന്നവന്
തന്നോടൊപ്പം വനവാസം വിധിക്കുന്നവളെ.
ഹേ! വനവാസത്തിനു വിധിക്കപ്പെടുന്ന ജനാധിപത്യ രാജാക്കന്മാരെ
നിങ്ങള്‍ക്കിതാ സുവര്‍ണാവസരം.
അടവുതെറ്റാതെ പയറ്റുന്നവന്
ശ്രുതി തെറ്റാതെ പാടുന്നവന്
വാക്കുകള്‍ തെറ്റാതെ വാചകമടിക്കുന്നവന്
ഇന്നിവിടെ സ്വയംവരം.
മത്സരമിതാ ഇവിടെ തുടങ്ങുന്നു
ആദ്യം,ബ്രെയ്കില്ലാതെ തന്നോടൊപ്പം ജീവിക്കേണ്ടവന്
ബ്രെയ്ക്കില്ലാത്ത ബ്രെയ്ക്ക് ഡാന്‍സ്.
അതിനിടയിലുള്ള ബ്രേയ്ക്കിനു
ഉള്ളി മുറിച്ചു കരയാതിരിക്കാനുള്ള
ഓയിന്മെന്റിന്റെ പരസ്യം.
പിന്നീട് ശ്രുതി ചേര്‍ത്ത് പാടാനുള്ള
ശോകഗാനമത്സരം.
അത് കഴിഞ്ഞു വാരി പുണരാനുള്ള
സിക്സ് പാക്ക് മസിലുകളുടെ പ്രദര്‍ശനം.
പിന്നെ,തീവളയങ്ങളിലൂടെ ചാടല്‍
പൂഴി മണലിലൂടെ ഓടല്‍.
പിന്നീട് പ്രദര്‍ശനങ്ങളുടെ വില്ലെടുത്തു
ആള്‍ക്കൂട്ടത്തിന്റെ വിരലിലേക്ക് ഒരമ്പ്.
ബാലറ്റ് നിരയാത്തവര്‍ വിഷമിക്കരുത്.
അടുത്തതവണ ഈ കച്ചവടം തുടരും.
അത് വരെ ഒരു കമേര്‍ഷ്യല്‍ ബ്രെയ്ക്ക്.
കൂട്ടിചേര്‍പ്പ്:
ഹേ!ഭൂമീമാതാവേ,സഹനമാതാവേ,
നീ എവിടുന്നു പിഴച്ചു പെറ്റവളിവള്‍?
ഈ സമുദ്രം മുഴുവന്‍ കരഞ്ഞും പങ്കുവെച്ചും
നീ ഉണ്ടാക്കിയതാണെന്നെന്തേ ഇവളെ പഠിപ്പിക്കാഞ്ഞൂ?
8 comments:
നിങ്ങള്ക്ക് ഇത് കവിതയായി തോന്നണമെന്നില്ല.പക്ഷെ എന്റെ നൊമ്പരം മുട്ടയിട്ടു അടവെച്ചു വിരിയിച്ച വാക്കുകള്‍ കവിതകളെന്ന് എനിക്ക് തോന്നി.തെറ്റാണെങ്കില്‍ ക്ഷമിക്കുക.
അവസാന വരികളില്‍ വന്ന കവിത ആദ്യം മുതല്‍ ഉണ്ടായിരുന്നെങ്കില്‍ കുറെക്കൂടി നന്നാകുമായിരുന്നു. നല്ല ആശയം ആശംസകള്‍
ഓ.ടൊ. ഈ വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു.
വ്യത്യസ്ത ആശയങ്ങൾക്കായി കാത്തിരിക്കുന്നു. ആശം സകൾ
നല്ല ആശയം..
Be confident sir...
ഫ്രൈം വര്‍ക്ക് ഒന്നുകൂടി ശ്രദ്ധിക്കു,കലക്കാം..
ഓടുന്ന തീവണ്ടിയില്‍ വയറ്റത്ത് അടിച്ചു പാടുന്ന അന്ധ ഗായകന്റെ സ്വരം അത് അത്ര മനോഹരമോന്നുമല്ല പക്ഷെ ജീവന്റെ നിസ്സഹായതയില്‍ വിരിയുന്ന ഒരു കൊച്ചു ദുഃഖം അതിന്റെ പിന്നണി പാട്ടുമായി അയാളുടെ ആ പരുക്കന്‍ ശബ്ദത്തിനു ശക്തി നല്‍കുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയിട്ടുണ്ട് ഇതാണ് ശരിക്കും " റിയാലിറ്റി ഷോ " എന്ന് . അവിടെയും ഞാന്‍ എന്റെ അഹന്ത മാറ്റി വയ്ക്കുന്നില്ല ഇതിലൊക്കെ എന്തിരിക്കുന്നു എന്ന ഭാവത്തോടെ ഒരു ഒരുരൂപ നാണയത്തില്‍ അയാളെ അളന്നു തിട്ടപ്പെടുത്തി ചാരിധര്ത്യനകുന്നു അപ്പോള്‍ എന്റെ ഉള്ളില്‍ ശ്രുതി പോര സംഗതി പോര എന്നൊക്കെ പറഞ്ഞു കുട്ടികളെ കളിയാക്കുകയും ഒടുവില്‍ ശ്രുതിയോ താളമോ സങ്ങതിയോ പോയിട്ട് ഒരു പാട്ടുപോലുമല്ലാത്ത എന്തോ ഒന്ന് പാടുന്ന ഒരു റിയാലിറ്റി ഷോ വിധികര്‍ത്താവ് ഒളിഞ്ഞിരിക്കുന്നു ണ്ടായി രിക്കാം - എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടുഅഭിനന്ദനങ്ങള്‍
അരുണ്‍ ചുള്ളിക്കല്‍,
വയനാടന്‍,
അരുണ്‍,
സ്റ്റീഫന്‍ ജോര്‍ജ്ജ്,
haroonp,
ശ്രീജിത്ത്
അഭിപ്രായങ്ങള്‍ക്ക് നന്ദി..
Post a Comment