നിഴലിനെ വിശ്വസിക്കരുത്..
>> Sunday, July 12, 2009
നിഴലിനെ വിശ്വസിക്കരുത്
മോഹങ്ങള്‍ തരുന്നവനാണ് നിഴല്‍
നിഴല്‍ മായാവിയാണ്
ചിലപ്പോള്‍ ഉയരം കൂട്ടും
ചിലപ്പോള്‍ കുറക്കും
നിഴലിന് വര്‍ണങ്ങള്‍ തരാനാവില്ല
നിഴലിന്റെ കൂട്ടുകാരന്‍ വെള്ള വെളിച്ചം മാത്രമാണ്
നിഴല്‍ കറുപ്പിനെയും വെളുപ്പിനെയും
തിരിച്ചറിയില്ല
വിരലിനെയും കൊമ്പുള്ള മൃഗങ്ങളെയും
തിരിച്ചറിയില്ല
നിശ്ചിത സ്ഥാനമില്ലാത്തവനാണ് നിഴല്‍
ചിലപ്പോള്‍ മുന്നില്‍
ചിലപ്പോള്‍ പിന്നില്‍
ചിലപ്പോള്‍ വശങ്ങളില്‍
ചിലപ്പോള്‍ ഉഗ്രകോപിയായ സൂര്യനെ പേടിച്ച്
കാല്‍ച്ചുവടില്‍ ഒളിക്കും
സൂര്യന്റെ അടിമയാണ് നിഴല്‍
കണ്ണും മൂക്കും വായയുമില്ലാത്തവന്‍ നിഴല്‍
മൂര്‍ച്ചയുള്ള നഖങ്ങളെ ഒളിപ്പിച്ച് വെച്ചവന്‍ നിഴല്‍
ചെറുതിനെ വലുത് കൊണ്ട് മറയ്ക്കുന്നവന്‍ നിഴല്‍
വലുതും ചെറുതുമാകാന്‍ കഴിയുന്നവന്‍ നിഴല്‍
വിശ്വസിക്കരുത് നിഴലിനെ
ഒരിക്കലും നിഴലാകരുത്.
2 comments:
അണുവായുധം കൊണ്ടു വിശപ്പകറ്റീടുവാന്‍
ഇവിടൊരു കണ്ടുപിടുത്തവും നടന്നിട്ടില്ല
ആണവ കരാര്‍ കൊണ്ടു നവജാത ശിശുവിനു രക്ഷ കിട്ടുമോ
അവന് വേണ്ട മരുന്നുകള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ഇവിടെ അടച്ചുപൂട്ടുന്നു
ഹിരോഷിമകളും നാഗസാക്കികളും പല്ലിളിക്കുമ്പോള്‍
യുദ്ധമുഖങ്ങളില്‍ അഭയാര്‍ഥി രോദനം അലയടിക്കുമ്പോള്‍
അരവയര്‍ നിറയ്ക്കുവാന്‍, തന്‍ കുഞ്ഞിന്‍ വിശപ്പകറ്റാന്‍
' ഭാരത സ്ത്രീകള്‍ ഭാവശുദ്ധിക്ക് ' അപ്രഖ്യാപിത അവധി കൊടുക്കുമ്പോള്‍
ചേരിചേരാ നയത്തില്‍ സോഡാകലര്‍ത്തി അഭിനവ കൗരവര്‍ മധുരസം വിളമ്പുമ്പോള്‍
നടുവിളകും എന്നതിനാല്‍ ഭാരത പൗരന്‍ റോഡ് യാത്ര ഉപേക്ഷിക്കുമ്പോള്‍
എണ്ണക്കിണറുകളില്‍ അധിനിവേശത്തിന്റെ തീ നാശം വിതയ്ക്കുമ്പോള്‍
ഓഹരി വിപണിയില്‍ കാളയും കരടിയും പരസ്പരം പോരടിക്കുമ്പോള്‍
തീവ്രവാദിയെ മുസ്ലീമെന്നും അമുസ്ലീമെന്നും തിരിച്ച് വിചാരണ ചെയ്യുമ്പോള്‍
അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യതിന്റെ വിത്തുകള്‍ മുളയ്കുമ്പോള്‍
നിങ്ങള്‍ ഒരു ചെന്നായയെ കാണുന്നില്ലേ നമ്മുടെ പഴയ, മുട്ടനാടുകളെ തമ്മിലടിപ്പിച്ച്
ഒടുവില്‍ സ്വന്തം വിശപ്പടക്കി മടങ്ങിയ അതേ സൂത്രശാലിയെ
അവനെ ഓടിക്കാന്‍ കുറുവടിയുമായി വരാന്‍ പറ്റുന്ന ഒരാളാകട്ടെ
കാക്ക കാഷ്ഠത്തില്‍ കുളിച്ചു തെരുവുകളില്‍ നിശ്ചലം നില്ക്കുന്നു
അതോ
വെറും കാഴ്ചക്കാരനായി സ്വയം മാറുന്നുവോ
ബൂലോകത്തേയ്ക്ക് സ്വാഗതം
Post a Comment