റീ ഫില്‍
>> Wednesday, July 29, 2009
വിശ്വാസം:
ഹൃദയമിടിപ്പ് തൊട്ടറിഞ്ഞവള്‍
എനിക്കായ് നൂറുകണക്കിന് പ്രണയലേഖനങ്ങളെഴുതിയവള്‍
നൂറുകണക്കിന് പരീക്ഷകള്‍ നേരിട്ടവള്‍
എനിക്കായ് നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്നവള്‍
ഒടുവല്‍ തുപ്പല്‍ തീര്‍ന്നപ്പോള്‍
തൊണ്ട വരണ്ടപ്പോള്‍
എഴുത്ത് നിന്നപ്പോള്‍
കുടല്‍മാല ഊരി വലിച്ചെറിഞ്ഞു.
തിരിച്ചറിവ്:
പക്ഷെ ഇന്ന് ഞാനറിയുന്നു
എഴുതി തീരാന്‍ മത്സരിക്കുന്ന ബോള്‍ പേനയല്ല
നിറഞ്ഞുകൊണ്ടേയിരിക്കുന്ന ഫൌണ്ടന്‍ പേനയാണ് പെണ്ണ്
തെളിമയുള്ള കണ്ണുള്ളവള്‍
ഭൂമിക്കു ഭാരമല്ലാത്തവള്‍
13 comments:
ഇത് കവിതയാണോ?
തീര്‍ച്ചയായും ഇതു കവിതയാണ്
24 കാരറ്റ് കവിത
സിമോങ്ങ് ദ് ബൊവ്വാറിണ്റ്റെ പുസ്തകം വായിച്ചോ ? വീണ്ടും വീണ്ടും നിറയുന്ന ഫൌണ്ടന്‍ പെന്നിനെ സ്ത്രീയുമായി താരതമ്യം ചെയ്തപ്പോള്‍ തോന്നിയതാണേ...
അമ്മ സത്യം ഇത് കോപ്പിയടി അല്ല.ഞാനങ്ങനെയൊരാളെ കുറിച്ച് കേട്ടിട്ട് പോലുമില്ല.ഇനി ലൈബ്രറിയില്‍ അങ്ങനെയൊരു പുസ്തകത്തിന് വേണ്ടി ഞാന്‍ തിരയും.പെട്ടെന്ന് 'പെണ്ണ്','പെന്ന്' എന്നീ വാക്കുകള്‍ തമ്മിലുള്ള ബന്ധത്തില്‍ നിന്ന് കിട്ടിയ വാക്കുകളാ ഞാനെഴുതിയത്.അങ്ങനെയൊരാളെ കുറിച്ച് എന്നെ അറിയിച്ചതിനു,അത് എന്നെ വായിക്കാന്‍ പ്രേരിപ്പിച്ചതിന് ശ്രീ.തലശേരിക്കാരനോട് നന്ദി പറയുന്നു.
കൂടാതെ ഞാന്‍ കുറിച്ചിട്ട വാക്കുകളെ 24 കാരറ്റ് കവിത എന്ന് പറഞ്ഞു അഭിനന്ദിച്ച ശ്രീ.ഷൈജു അവര്കലോടും നന്ദി അറിയിക്കുന്നു.
ആദ്യമായാണ്
ഈ ഇടത്തില്‍,
ഭാഷയും ഭാവനയും ആവുവോളമുണ്ട്..
ഈ മുള തഴച്ചു വളരട്ടെ..
ജീവനില്ലാത്തവയുടെ ജീവിതം..താരതമ്യം നന്നായിട്ടുണ്ട്
Dear Abhi, write..write..write..The Sky is ur limit..
വഴിപോക്കന്‍,അരുണ്‍,മണിക്കുട്ടന്‍,
നന്ദി.
പ്രിയ അഭിജിത് ഞാന്‍ ഉദ്ദേശിച്ചത് അതല്ല. സിമൊങ്ങ് ദ് ബൊവ്വാര്‍, ലോക ഫെമിനിസത്തിണ്റ്റെ തലതൊട്ടമ്മ. സാര്‍ത്രിണ്റ്റെ ആജീവനാന്ത കൂട്ടുകാരി, ആത്മസുഹൃത് ഒക്കെ ആയിരുന്നു. അവര്‍ സ്ത്രീയുടേയും പുരുഷണ്റ്റേയും പ്രണയത്തെ താരതമ്യം ചെയ്തുകൊണ്ടെഴുതിയ ഒരു ആശയം ഓര്‍മ വന്നതുകൊണ്ട് അങ്ങനെ എഴുതിയതാണ്. അല്ലാതെ കവിത മോഷണമാണെന്നൊന്നുമല്ല. പുസ്തകം കിട്ടിയാല്‍ തീര്‍ച്ചയായും വായിക്കുക.
“വിശ്വാസം“ “തിരിച്ചറിവി“ ലെത്തിയപ്പൊഴാണു കവിതയുടെ സുഖം കിട്ടിത്തുടങ്ങിയത്..
നിറഞ്ഞുകൊണ്ടേയിരിക്കുന്ന ഫൌണ്ടന്‍ പേനയാണു പെണ്ണ്..നല്ല ഭാവന...
ഒടുവില്‍ ഭൂമിക്കു ഭാരമല്ലാത്തവള്‍ എന്നു ഫൌണ്ടന്‍ പേനയെ വിശേഷിപ്പിച്ച് ഒരു വലിയ സന്ദേശം നല്‍കാനുള്ള ശ്രമവും ഇഷ്ടപ്പെട്ടു..
ആശംസകള്‍...!
നിന്നെ പറ്റി അഭിലാഷ് കാലിക്കടവ് പറഞ്ഞു പരിചയപ്പെട്ടതില്‍ സന്തോഷം
നന്നായി എഴുതുക
അഭിവാദ്യങ്ങള്‍
സ്നേഹപൂര്‍വ്വം ഉമേഷ്
good dear .. nalla kavitha
ശ്രീ.തലശ്ശേരിയുടെ വാക്കുകള്‍ തെറ്റിദ്ധരിച്ചതിനു ഖേദം രേഖപ്പെടുത്തുന്നു.അങ്ങ് പറഞ്ഞ,പുസ്തകം ഞാന്‍ അന്വേഷിക്കുന്നുണ്ട്.കവിതയുടെ ഉള്ളില്‍ തപ്പിയ ശ്രീ.ഷിനില്‍ അവര്‍കള്‍ക്ക് നന്ദി.ശ്രീ,ഉമേശ് പിലികോട്,ശ്രീ.ശ്രീ..jith നന്ദി.
Post a Comment