ക്ലിക്ക്
>> Wednesday, July 15, 2009
കാണുന്നതെല്ലാം ആസ്വദിക്കാനാണ്?
ദൂരെയുള്ളവയും അടുത്തുള്ളവയും
മുലപ്പാലും ശവപ്പറമ്പും
മണ്ണും മരമില്ലുകളും
സഹ്യനും കടലും
എല്ലാം അടുത്താണ്
പക്ഷെ,
കാണുന്നത് ഉദയമോ അസ്തമയമോ
മുഖത്ത് മഴവെള്ളമോ കണ്ണീരോ
പ്രകാശത്തിനു പോലും വഴി തെറ്റുന്നു.
കണ്ണീരു പറ്റിയ കണ്ണട
ചുമരില്‍ മഴവില്ല് തീര്‍ക്കുന്നു.
കുളിക്കുന്നത് വൃത്തിയാകനല്ല
വൃത്തികേടാകാനാണ്
റെയില്‍വേ ട്രാക്കില്‍ ചീഞ്ഞുനാറുന്ന
മൃതദേഹങ്ങള്‍ക്ക് മണമില്ല
ജ്ഞാനമുണ്ടായിട്ടും ജ്ഞാനേന്ദ്രിയങ്ങളില്ലാത്തവര്‍
പ്രത്യുല്പ്പാദനശേഷിയില്ലാത്ത ജനനേന്ദ്രിയങ്ങള്‍
വിയര്‍പ്പുനാറാത്ത ശരീരങ്ങള്‍
കുരക്കാത്ത പേപ്പട്ടികള്‍
വിടര്‍ന്ന ഒരു കൈയ്യും
നിവര്‍ന്ന ഒരു വിരലുമുണ്ടെങ്കില്‍ എല്ലാം ഒരു ക്ലിക്കില്‍
നിറഞ്ഞൊഴുകുന്ന പുഴ
പൂത്തു നില്‍ക്കുന്ന മാവുകള്‍
പുന്നെല്ലിന്റെ തൊണ്ട നനക്കുന്ന നീര്‍ച്ചാലുകള്‍
-നിര്‍ത്തൂ-
ഇനിയിതില്‍ മെമ്മറി സ്പേസില്ല.
3 comments:
നിറഞ്ഞൊഴുകുന്ന പുഴ
പൂത്തു നില്‍ക്കുന്ന മാവുകള്‍
പുന്നെല്ലിന്റെ തൊണ്ട നനക്കുന്ന നീര്‍ച്ചാലുകള്‍
-നിര്‍ത്തൂ-
ഇനിയിതില്‍ മെമ്മറി സ്പേസില്ല.
ഇനിയും പതിയാന്‍ എത്ര മാത്രം ബാക്കി കിടക്കുന്നു....
പേറാന്‍ മെമ്മറിയും.
കവിത നന്നായി.
മെമ്മറി കുറവാവുന്നതാണ് നല്ലത്..
ഇഷ്ടമായി.
ഇത് കവിതയാണോ എന്ന് ശങ്കിച്ചിരിക്കുമ്പോള്‍ കമന്റുമായി വന്ന് പ്രോല്‍സാഹിപ്പിച്ച ശ്രദ്ധേയന്‍,രാമചന്ദ്രന്‍ വെട്ടിക്കാട്ട് എന്നിവര്‍ക്ക് എന്റെ സ്നേഹാദരങ്ങള്‍ അറിയിക്കുന്നു.ഇനിയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.
Post a Comment