കാന്‍സര്‍ പകരുമോ?
>> Wednesday, July 22, 2009
മണ്ണെണ്ണ വിളക്കിന്റെ കരുണയില്‍ അവന്‍ എഴുതിയ കത്തുകളില്‍
കണ്ണീരു പറ്റാറുണ്ടായിരുന്നു.
പ്രണയത്തിന്റെ ലഹരിയില്‍ കത്തുകള്‍ വാരിപ്പുണരുമ്പോള്‍
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
കണ്ണീരിലൂടെ കാന്‍സര്‍ പകരുമോ?
വിയര്‍പ്പിന്റെ ആര്‍ദ്രതയില്‍ അവന്റെ പുറത്തു
ചിത്രപ്പണികള്‍ തീര്‍ക്കുമ്പോഴും
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
വിയര്‍പ്പിലൂടെ കാന്‍സര്‍ പകരുമോ?
വാട്ടര്‍ ബോട്ടിലിന്റെ വായയില്‍ തുപ്പല്‍ പുരട്ടി
പങ്കുവെക്കലിന്റെ സുഖം ആദ്യമായ് അറിഞ്ഞപ്പോഴും
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
തുപ്പലിലൂടെ കാന്‍സര്‍ പകരുമോ?
കവിളുകളില്‍ ചുവപ്പന്‍ ചുംബനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
പാന്‍പരാഗിന്റെ ചുവയില്‍ അവന്‍ കൊടുത്ത ചുംബനങ്ങള്‍
പാന്‍പരാഗിന്റെ ലഹരിയില്‍ ആയിരുന്നില്ല.
ലഹരി അവന്റെ ചുണ്ടുകളെ കാര്‍ന്നുതിന്നപ്പോള്‍
അവള്‍ക്കു സംശയമായ്
കാന്‍സര്‍ പകരുമോ?
11 comments:
നല്ല ആശയം ..നല്ല കവിത
സ്വപ്നങ്ങളുടെ ചിറകിലേറി കാതങ്ങള്‍ നടന്നു നീങ്ങുന്നു ഒടുവില്‍ തിരിച്ചറിവിന്റെ ഒരു നിമിഷത്തില്‍ നാമറിയുന്നു എല്ലാം ഒരു ചതിയായിരുന്നു പ്രണയവും സൌഹൃദവും ബന്ധങ്ങളും എല്ലാം എല്ലാത്തിനും മീതെ വഞ്ചന എല്ലാം എല്ലാവരും നമ്മോടു മറച്ചു വയ്ക്കുന്നു അത് കാലമായാലും വ്യക്തിയായാലും ഒടുവില്‍ എല്ലാത്തിനെയും വെറുക്കാന്‍ പഠിച്ച ഒരു മനുഷ്യ മൃഗമായി നാം മാറുന്നു പേടിപ്പെടുത്തുന്ന ഓര്‍മകള്‍ക്ക് ബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍ ഒരിക്കലും ആശ്വാസം നല്‍കുന്നില്ല അത് വ്യക്തികള്‍ക്ക് ഇടയ്ലയാലുംരാജ്യങ്ങല്‍ക്കിടയ്ക്കായാലും
പ്രണയം പകരുമോ?
kollam keep it up
നന്നായിരിക്കുന്നു വരികൾ.
ഫലം ഇഛിക്കാതെ എഴുത്തു തുടരുക. വായനക്കാരെ അവരുടെ വഴിക്കു വിടുക, പ്രിയപ്പെട്ട പതിനെട്ടുകാരാ...
പ്രണയത്തിനു ക്യാന്‍സറുമില്ല
കുഷ്ടവുമില്ല
ഉളളത് ജലദോഷങ്ങള്‍ മാത്രം
പ്രിയ ഷൈജു ചേട്ടാ പ്രണയത്തിനു കാന്‍സര്‍ ഇല്ലെങ്കില്‍ രമണന്‍മാര്‍ ജനിക്കുകയും മരിക്കുകയും ഇല്ലായിരുന്നു.
നമ്മുടെ ഈ സമൂഹത്തില്‍ കാന്‍സര്‍ പിടിച്ച കുറെ പ്രണയവും മോഹങ്ങളും കാണാം.
വായിച്ചു തുടങ്ങിയപ്പോല്‍ വ്യത്യസ്തത ഉണ്ടാകും എന്നു തോന്നിയില്ല.
പക്ഷെ ഇതു നന്നായി...ആശംസകള്‍
വളരെ നന്നായിട്ടുണ്ട് :)
പുതുമയുണ്ട് ..നന്നായിരിക്കുന്നു ...
അരുണ്‍ ചുള്ളിക്കല്‍,
വേദ വ്യാസന്‍,
മെറിന്‍ ചെറിയാന്‍
അഭിപ്രായങ്ങള്‍ക്ക് നന്ദി
Post a Comment