..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

തിരുമുറിവ്

>> Tuesday, July 21, 2009


കുട്ടപ്പനു കേരളവുമായി ഒരു ബന്ധവുമില്ല കേട്ടോ.എന്താ?കുട്ടപ്പന്‍ എന്നാ പേര് കേട്ടിട്ടാണോ സംശയം?എന്നാല്‍ നമുക്കിവനെ ജോസഫ്‌ അല്ബെര്‍ടോ ലൂയിസ് റൊമാരിയോ കിംഗ്‌ ജൂനിയര്‍ എന്ന് വിളിക്കാം.എന്തേ?കുട്ടപ്പന്‍ മതിയല്ലേ?അടുത്ത സംശയം കുട്ടപ്പന്‍ ആരുടെ ആളാ എന്നായി.അവനെ കുട്ടപ്പന്‍ ജോസഫ്‌ എന്ന് വിളിക്കണോ?മുഹമ്മദ്‌ കുട്ടപ്പന്‍?കുട്ടപ്പന്‍ രാമകൃഷ്ണന്‍?കുട്ടപ്പന്‍ സിംഗ്?നമുക്ക്‌ അവനെ ആദ്യം പറഞ്ഞ പേരില്‍ തളച്ചിടാം.

കുട്ടപ്പന്റെ നാട്ടില്‍ വെളുത്ത കാക്കകളും കറുത്ത കൊക്കുകളുമായിരുന്നു.കൊക്കായി മാറി കാക്കയായി പറക്കാനായിരുന്നു കുട്ടപ്പന്റെ ആഗ്രഹം.കറുത്ത മഷി കൊണ്ട് വെളുത്ത പേപ്പറില്‍ അവന്‍ കുറിച്ചിട്ട വാക്കുകള്‍ കവിതകളാണെന്നു ജനം പറഞ്ഞു.കുട്ടപ്പന്‍ വലിച്ചെറിഞ്ഞ വാക്കുകള്‍ക്ക്‌ കോടികള്‍ വില വന്നു.വാരികകളും മാസികകളും കുട്ടപ്പന്റെ ഒരു വാക്യത്തിനു താളുകള്‍ ഒഴിച്ച് വെച്ചു.കുട്ടപ്പന്റെ ചിത്രമില്ലാതെ പത്രങ്ങള്‍ ഇറങ്ങില്ലെന്നായി.കുട്ടപ്പന്റെ കവിതകള്‍ കുട്ടപ്പന്റെ തന്നെ തുപ്പല്‍ മഷിയിലൂടെ പുറത്ത്‌ വന്നപ്പോള്‍ മാസികകളുടെയും വാരികകളുടെയും ജോലി റേഡിയോയും ടി.വി.യും ഏറ്റെടുത്തു.'കുട്ടപ്പന്റെ കവിതകള്‍' എന്ന പേരില്‍,കുട്ടപ്പന്‍ തന്നെ എഴുതി കുട്ടപ്പന്‍ തന്നെ കമ്പോസ്‌ ചെയ്ത് കുട്ടപ്പന്‍ തന്നെ പാടിയ കവിതകള്‍ ഉള്‍ക്കൊള്ളിച്ച് ഇറങ്ങിയ സി.ഡി. ലക്ഷക്കണക്കിന്‌ കോപ്പികള്‍ വിറ്റുപോയി.അതിനനുസരിച്ച് തന്നെ കുട്ടപ്പന്റെ പുതിയ കറുത്ത പെയിന്റ് അടിച്ച വീടും പൂര്‍ത്തിയായി.എല്ലാ പ്രമുഖ വേദികളും കുട്ടപ്പനായി കസേരകള്‍ മാറ്റി വെച്ചു. വേദികള്‍ കയറി ഇറങ്ങുംതോറും ഓന്തിനെ പോലെ കുട്ടപ്പനും മാറി.അതിനിടെ ഒരു പ്രശസ്ത കമ്പനി കുട്ടപ്പന്റെ പേരിനു തന്നെ പേറ്റന്റ് എടുത്തു.

രണ്ടു കുട്ടികളുടെ അച്ഛനായ ശേഷം കുട്ടപ്പനൊരു മോഹം തോന്നി.ഒരു കല്യാണം കഴിക്കണം.ഒന്ന് കെട്ടിയ ഉടന്‍ ട്ടേ! എന്നുപറഞ്ഞ്‌ ഒന്നുകൂടെ കെട്ടി.ഒന്നിന് രണ്ടു വെച്ച നാല് കുട്ടികളുമായി.തലയും ശരീരവും മറച്ച മൂന്നമാതെതിനെ കെട്ടാന്‍ കുട്ടപ്പന് മതം മാറേണ്ടി വന്നു.മതം മാറിയ കുട്ടപ്പന് പേരും മാറേണ്ടി വന്നു.തന്റെ പേരിനു പേറ്റന്റ്‌ എടുത്ത കമ്പനിക്കാരുമായി കുട്ടപ്പന്‍ തെറ്റിപ്പിരിഞ്ഞു.

കുട്ടപ്പന്റെ തകര്‍ച്ച ഇവിടെ തുടങ്ങുകയായി.കുട്ടപ്പന്റെ ജീവിതം ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം നിറഞ്ഞതായി.ഭാര്യമാര്‍ നല്‍കാത്ത സുഖം അയാള്‍ക്ക്‌ മരുന്നുകള്‍ നല്‍കാന്‍ തുടങ്ങി.എങ്കിലും സ്വന്തം ദുഃഖം അയാളിലെ കവിയെ ഉണര്‍ത്തിക്കൊണ്ടേയിരുന്നു.പക്ഷെ അയാളുടെ മാത്രം ദുഖത്തിന് ആരാധകര്‍ വിലയിട്ടില്ല.കുട്ടപ്പന്‍ വലിയൊരു മദ്യപാനിയായി.കള്ളും പെണ്ണും മരുന്നും അയാളുടെ ജീവിതക്കോടതിയില്‍ വധശിക്ഷകള്‍ വിധിച്ച്ചുകൊണ്ടെയിരുന്നു.ശരീരം ശിക്ഷകളെല്ലാം ഏറ്റുവാങ്ങി.

പട്ടണത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ ടെസ്റ്റ്‌ ചെയ്യാന്‍ കൊടുത്ത മലവും മൂത്രവും ആരാധകര്‍ കട്ടുകൊണ്ടുപോയി.ആ വിശ്വവിഖ്യാതമായ ശരീരം കീറി മുറിക്കാന്‍ ഡോക്ടര്‍മാര്‍ മത്സരിക്കുകയായിരുന്നു.അനങ്ങാത്ത വിരലുകളുമായി അയാള്‍ കവിതകള്‍ എഴുതി.തുറക്കാത്ത വായയുമായി അയാള്‍ കവിതകള്‍ പാടി.ദേവാലയങ്ങളില്‍ ദീപനാളങ്ങളായി കുട്ടപ്പന്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.പെട്ടെന്നൊരുദിനം ചാനലുകള്‍ക്ക് ഫ്ലാഷ് ന്യൂസ്‌ സമ്മാനിച്ച്കൊണ്ട് ഡ്രഗ് റാക്കറ്റിന്റെ കുത്തേറ്റ് കുട്ടപ്പന്‍ ചത്തു!

ചത്തുപോയത് ശരീരം മാത്രമായത് കൊണ്ട് പിന്നീടും കുട്ടപ്പന്‍ ജീവിക്കുകയായിരുന്നു.അന്ത്യയാമങ്ങളില്‍ കുട്ടപ്പന്റെ വയറ്റിലും മനസിലുമുണ്ടായിരുന്ന ഗുളികകള്‍ പോസ്റ്മാര്‍ട്ടം ചെയ്ത് അതിനുള്ളിലെ ആറ്റങ്ങളും അണുക്കളും കണ്ടുപിടിച്ച് പത്രങ്ങള്‍ അച്ചുകള്‍ നിരത്തി.അതിനിടെ കുട്ടപ്പന്റെ മൂന്നാം ഭാര്യ കുട്ടപ്പന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പറഞ്ഞ് രംഗത്തെത്തി.ഈ മൂന്നാം ഭാര്യയില്‍ കുട്ടപ്പനുണ്ടായ കുട്ടി തന്റെതാണെന്നും പറഞ്ഞ് കുട്ടപ്പന്റെ വക്കീലും രംഗത്തെത്തി.കുട്ടപ്പന്‍ തങ്ങളുടെ മാസികയ്ക്ക് കവിതകള്‍ തരാമെന്നു പറഞ്ഞ പറ്റിച്ചതായി പരാതിപ്പെട്ട് ഒരു പത്രാധിപര്‍ കോടതിയില്‍ കേസുമായി പോയി.ആ കോടതി കുട്ടപ്പന് മൂന്നു വര്‍ഷം തടവും പിഴയും ചുമത്തി.കുട്ടപ്പന്റെ കറുത്ത പേനകള്‍ ലേലത്തിന് വെച്ച് മറ്റൊരു സുഹൃത്തും വാര്‍ത്തകളില്‍ ഇടംപിടിച്ചു.കുട്ടപ്പന്റെ ശവസംസ്കാരച്ചടങ്ങിനു ടിക്കറ്റ്‌ വില്‍ക്കാന്‍,മുമ്പ് പേരിനു പേറ്റന്റ്‌ എടുത്ത കമ്പനി തന്നെ രംഗത്ത്‌ വന്നു.കുട്ടപ്പന്‍ മണ്ണോടു ചേരുന്നത് വീക്ഷിക്കാന്‍ ആയിരം ക്യാമറ കണ്ണുകള്‍ മാനത്ത് വട്ടമിട്ടു പറന്നു.

കുട്ടപ്പന്റെ കഥ കഴിഞ്ഞു എന്ന് പറഞ്ഞ് കൂടാ.കുട്ടപ്പന് ഇപ്പോള്‍ കേരളവുമായും ഉണ്ട് ബന്ധം.

കുട്ടപ്പന്റെ ആത്മാവിന് മോക്ഷം കിട്ടാന്‍ ആരാധകര്‍ കേരള നാട്ടില്‍ വന്നു ബലിയിട്ടു.ദര്‍ഭപ്പുല്ലുകൊണ്ട് ഹൃദയം മുറിഞ്ഞായിരുന്നു ഈ നാട്ടില്‍ നിന്ന് ആ ആരാധകര്‍ പോയത്.
അന്യജാതിക്കാരന്റെ പേരില്‍ ബലിയിട്ടതിനു ഒരു ഭാഗം ഇളകി.തങ്ങളുടെ മതത്തില്‍പ്പെട്ടവന് അന്യമാതാചാര പ്രകാരമുള്ള കര്‍മ്മം ചെയ്തതിനു മറ്റൊരു ഭാഗവും ഇളകി.

'ഇനി കുട്ടപ്പന് ജാതകപ്രകാരം ശത്രുദോഷം വല്ലതുമുണ്ടായിരുന്നോ എന്ന് നോക്കണം.'ടി.വി.ക്ക് മുന്നിലിരുന്നു വാരഫലം കാണുന്ന വിദ്വാന്‍ ആകുലപ്പെട്ടു.

9 comments:

Anonymous July 21, 2009 at 8:52 PM  

da e kuttappanu micheal jakson nte jeevithavumayi bhandhamundu?????. ne udheshisha kuttappan athanekil.................. nothing. ne vere reethiyilayirikumo think cheythathu........aavam. atho ente mandatharamo???????????????? malayalam parayannallathe nirupanam ezhuthano kavitha(poem) ezhuthano enne kondavilla. anyway my best wishes and this is my first visit to this blog.what ever you think this is the best way to express your feelings and desire and also communicate with others through articles.
but one thing................
write only articles which contain valuable essense. and i am appreciating ur skills and your inevitable knowledge.you said you are not believe in fate or faith. but you can't prevent!!!!!!!!!!!!!
nhan enthokayo pottatharam ezhuthiyittundu. athu thikachum swabhavikam. enne ariyalo alle?????

you can delete this comment. only if you cannnnnnnn. please be kind to me.

Sreejith July 22, 2009 at 10:11 PM  

വളരെ നന്നായിരിക്കുന്നു അഭിജിത്ത് ... നല്ല ഒരു ആക്ഷേപഹാസ്യം ... പ്രബുദ്ധരാണെന്ന് സ്വയം അഭിമാനിക്കുകയും ഏതു അറ്റം വരെ സാംസ്കാരിക മായി താഴാമെന്നും നമ്മുടെ ജനത കാണിച്ചു തരുന്നു ...
നല്ല എഴുത്ത്‌ ഇനിയും തുടരട്ടെ .... ആശംസകള്‍

ശ്രീജിത്ത് July 23, 2009 at 9:37 AM  

മരണം പോലും നമുക്കിന്നു ഒരു ആഘോഷമാണല്ലോ അല്ലെ ലോകത്തെ തന്റെ മാസ്മരിക പ്രകടനത്താല്‍ ആവേശം കൊള്ളിച്ച ആ പ്രതിഭ മരണത്തിലും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി
കോടികള്‍ സമ്പാദ്യമുള്ള ആ മനുഷ്യന്‍ ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അത്ര ദുരിതപൂര്‍ണമായ അവസ്ഥയിലൂടെ ആണ് കടന്നു പോയത്‌ എന്നത് ഒരു ദുഖകരമായസത്യമാണ്
കൃത്രിമ ശ്വാസം നല്‍കുന്നതിനിടയില്‍ വരിയെല്ലോടിഞ്ഞു പോയത്രേ ഇപ്പോള്‍ തോന്നുന്നു ആ മരണം ഒരു രക്ഷയായിരുന്നു അല്ലെങ്കില്‍ ഒരു പക്ഷെ ....

പ്രജ്ഞാപഥം July 23, 2009 at 1:42 PM  

kattappanayile kuttappan chettante kappikkuruvil kulampu deenam.. (Kadammanitta)..Ormavarunnu.. ezhuthu nannayittunde.

mini//മിനി July 23, 2009 at 3:54 PM  

കുട്ടപ്പനെ വീഐപീ ആക്കിയ കുറ്റിപ്പെന്‍സിലിനും നാട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍..

അഭിജിത്ത് മടിക്കുന്ന് July 23, 2009 at 7:50 PM  

എന്റെ ചിന്തകളെ തിരിച്ചറിഞ്ഞ കൂട്ടുകാരന്‍ നവീനോടും എന്റെ ഈ പൊട്ടക്കഥ ആക്ഷേപഹാസ്യത്തിന്റെ ശ്രേണിയില്‍പ്പെടുത്താന്‍ കരുണ കാണിച്ച ശ്രീ..jith അവര്‍കളോടും തന്റെ വിശാലമായ അറിവുപയോഗിച്ചു കമന്റുകള്‍ എഴുതിയ നാട്ടുകാരന്‍ ശ്രീജിത്ത്‌ ഏട്ടനോടും മാതൃകാ കവി കടമ്മനിട്ടയുടെ വരികള്‍ ഓര്‍മിപ്പിച്ചു എന്നെ അഭിനന്ദിച്ച രവികുമാര്‍ അവര്‍കളോടും മിനി അവര്‍കളോടും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.

Areekkodan | അരീക്കോടന്‍ July 24, 2009 at 10:52 AM  

):

ഗന്ധർവൻ July 27, 2009 at 11:17 PM  

നല്ല എഴുത്ത് ഇനിയും തുടരുക :0)

അഭിജിത്ത് മടിക്കുന്ന് July 31, 2009 at 10:17 PM  

അരീക്കോടന്‍,
ഗന്ധര്‍വന്‍

അഭിപ്രായങ്ങള്‍ക്കു നന്ദി.

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP