ഓട്ടത്തിന്റെ ക്ഷീണം
>> Tuesday, September 1, 2009
നനഞ്ഞ രണ്ടു കൈകള്‍ കൂട്ടിയടിച്ചു കാക്കയെ
ബലിച്ചോറുണ്ണാന്‍് വിളിക്കുന്നത് പോലെ
തുപ്പല്‍ നനഞ്ഞ ചുണ്ടുകള്‍ ചേര്‍ത്ത്
അവന്‍ പറഞ്ഞു മലയാളം.
ഓട്ടത്തിന്റെ ക്ഷീണം-
ഓണത്തെ കുറിച്ച് ചോദിച്ചപ്പോള്‍
അവന്‍ പറഞ്ഞു അടിപൊളി.
തഴമ്പുള്ള പരുക്കന്‍ കൈകള്‍
ജീവനെടുത്ത പൂക്കളുടെ
മഞ്ഞപ്പൂക്കളം കണ്ടപ്പോള്‍
അവന്‍ പറഞ്ഞു കളര്‍ഫുള്‍.
കൃഷ്ണമണികളെ കൊണ്ട് ഊഞ്ഞാലാടിച്ചു
റിമോട്ടിലൂടെ വിപ്ലവം നയിച്ചു
അവന്‍ പറഞ്ഞു റിയലി എന്റെര്‍ടൈനിംഗ്.
'പൂവേ പൊലി' റിങ്ടോണായി
സെറ്റ് ചെയ്തു
അവന്‍ പറഞ്ഞു സെന്‍സേഷനല്‍.
ഇ മെയിലില്‍ അക്ഷരങ്ങളെ ഞെക്കി-
കയറ്റി അയച്ചു
അവന്‍ പറഞ്ഞു ഹാപ്പി ഓണം
19 comments:
ഓണാശംസകളുടെ ഒപ്പം ഇത്തിരി കണ്ണീരും കൂടി ചേര്‍ത്ത് മിക്സ് ചെയ്തു സമര്‍പ്പിക്കുന്നു.
ഓണാശംസകൾ!
നന്നായി അഭിജിത്ത്.. നല്ല കവിത..
ഓണാശംസകള്‍..
സ്ദ്യ കഴിഞ്ഞു, ഇപ്പോള്‍ രണ്ടു സിനിമകള്‍ക്കിടയിലുള്ള ഒരു ഇടവേളയില്‍ കുറ്റിപെന്‍സില്‍ തുറന്ന് ഓണാശംസകള്‍ അറിയിക്കുന്നു.
നന്നായിരിക്കുന്നു കവിത
ആശംസകൾ
Njangalum parayunnu, Happy Onam...!
Nannayirikkunnu, Ashamsakal...!!!
നല്ല കവിത
നല്ല ഭാഷ
ഓണാശംസകളോടെ
അഭിജിത്ത്, വളരെ നല്ല വരികള്‍,
കവിത ഇഷ്ടമായി!
വൈകിയാണെങ്കിലും ഓണാശംസകള്‍!
എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ഈ കവിത .....കച്ചവട മനോഭാവം കൊടി കുത്തി വാഴുന്ന ഈ കാലത്ത് അഭിയുടെ കവിത ഒരു സുവരണ തേജസ്സ് ആയി വിളങ്ങട്ടെ ....ആശംസകള്‍.....
ജിക്കു.........
പുതിയ ലയൌറ്റ് നന്നായിരിക്കുന്നു .......
കവിത വൈകി വായിച്ച് ഞാനും പറയുന്നു, 'ഹാപ്പി ഓനം'.
nannaayittundedo.abhinandanangal
good good
കുമാരന്‍,
പകല്‍ക്കിനാവന്‍,
മിനി,
വയനാടന്‍,
സുരേഷ് കുമാര്‍,
പി.എ.അനീഷ്,
വാഴക്കോടന്‍,
ജിക്കൂസ്,
തലശ്ശേരി,
അനാമിക,
സ്റ്റീഫന്‍ ജോര്‍ജ്
നന്ദി!!!
കവിതകളൊക്കെ ഇഷ്ടപ്പെട്ടു. 'മമ്മി' വളരെ നന്നായിരിക്കുന്നു.
ബോധിസത്വന്‍,
നന്ദി!!!
വ്യത്യസ്തമായ ഭാഷ........നനായിട്ടുണ്ട്....
Bijli, നന്ദി
:D
Post a Comment