..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

എന്നില്‍ വാക്കുകള്‍ ജനിക്കുന്നത്?

>> Sunday, September 20, 2009


അവളോടുള്ള പ്രണയത്തിന്റെ വാക്കുകളെ
എന്നും അക്ഷരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
അവള്‍ക്കായ് വാക്കുകള്‍ വഴങ്ങിയിരുന്നില്ല.

ഇന്നും ദുഖത്തോടെ അവള്‍ക്ക് വേണ്ടി
അക്ഷരങ്ങള്‍ പെറുക്കി വെക്കുന്നു.
ഒരു വിധം അടക്കി നിര്‍ത്തുന്നു.
വീണ്ടും അത് മറ്റെന്തോ സ്വന്തമാക്കുന്നു.

ഇതിനെ ഞാനെങ്ങനെ കവിതയെന്നു വിളിക്കും?
ഞാ‍നെഴുതിയതിന്റെ അര്‍ത്ഥം മാറ്റുന്നത്
അക്ഷരങ്ങളാണോ,വാക്കുകളാണോ,
അവ ചേരുമ്പോഴുണ്ടാകുന്ന ശബ്ദമാണോ?

അന്നടുക്കിവെച്ച വാക്കുകളെ ഒഴുക്കി-
വിടാന്‍ മഴയുണ്ടാരുന്നു.
ഇന്ന് പ്രതിഫലമായ ചുംബനങ്ങള്‍
കയറ്റി വിടാന്‍ തോണി അയക്കുന്നു,
അത് മറ്റെന്തിനോ വിരിച്ച വലയില്‍ കുടുങ്ങുന്നു.
എങ്കിലും ചുംബനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.

അക്ഷരങ്ങളുടെ,വാക്കുകളുടെ,ചിന്തകളുടെ മറ മൂടി
നീയിന്നും മറഞ്ഞിരിക്കുന്നു,ആര്‍ക്കും പിടി കൊടുക്കാതെ,
എനിക്കായ് മാത്രം..
ഇതിനെ അര്‍ദ്ധമനസ്സോടെ കവിതയെന്നു വിളിക്കുന്നു.

12 comments:

അഭിജിത്ത് മടിക്കുന്ന് September 20, 2009 at 7:30 PM  

ചുംബനങ്ങളും കാത്തിരിക്കുന്നു..

രാമചന്ദ്രൻ വെട്ടിക്കാട്ട് September 20, 2009 at 10:43 PM  

മനസ്സിലായി... ഇപ്പോ ഇങ്ങനൊക്കെ തോന്നും...
;)

Sureshkumar Punjhayil September 20, 2009 at 10:56 PM  

ഇതിനെ അര്‍ദ്ധമനസ്സോടെ കവിതയെന്നു വിളിക്കുന്നു.
Poorna manassode thanne vilikkam ketto.

Manoharam, Ashamsakal...!!!

mini//മിനി September 20, 2009 at 10:59 PM  

മനസ്സിലുള്ളത് എല്ലാം കവിതയായി വിരിയട്ടെ. ഇനിയും വിരിയട്ടെ.

naakila September 21, 2009 at 10:56 AM  

ഇനിയുമെഴുതൂ അഭിജിത്ത്
നല്ല ഭാഷ
നല്ല ശൈലി
ഈദ് ആശംസകളോടെ

anaamika-swapnangalude kavalkaree September 21, 2009 at 8:21 PM  

വഴങ്ങാത്ത വാക്കുകള്‍ ഒരു പ്രശ്നം തന്നെ ..............വാക്കുകളില്ലാത്ത വിനിമയം പലതും ദിശയറിയാതെ അലയും ..സൃഷ്ടികള്‍ തുടരട്ടെ .........ആശംസകളോടെ ഒരു സഹോദരി .

പള്ളിക്കുളം.. September 22, 2009 at 1:01 AM  

കവിതയുടെ വലതുഭാഗത്തെ അനിമേഷൻ (അതിന്റെ എഫക്റ്റ്സ് - ഫോട്ടോസ് അല്ല ഉദ്ദേശിച്ചത്.) ശല്യം ചെയ്യുന്നു.
പൊസിഷൻ ഒന്നു മാറ്റിയാൽ നന്ന്.
കവിതയെക്കാൾ അത് കണ്ണിനെ വലിക്കുന്നു.

പള്ളിക്കുളം.. September 22, 2009 at 1:02 AM  

ആശംസകൾ!

KRISHNAKUMAR R September 24, 2009 at 4:54 AM  

nalla bhaaviyund..thudarnnum ezhuthanam..chumbanangalo aasamsakalo abhinandanangalo pratheekshichu veruthe samayam kalayaruth..onnum vendennum vekkaruth..niraasa undaakkunna mattilulla pratheeksha jeevithathe vazhi thettikkum..aasamsakalode

ഷൈജു കോട്ടാത്തല September 24, 2009 at 10:12 PM  

ഇതിനെ പൂര്‍ണ മനസ്സോടെ കവിതയെന്നു വിളിക്കുന്നു.
ആശംസകൾ!

അഭിജിത്ത് മടിക്കുന്ന് October 13, 2009 at 6:25 PM  

വെട്ടിക്കാട്,
സുരേഷ്കുമാര്‍,
മിനി,
അനീഷ്,
അനാമിക,
പള്ളിക്കുളം,
കൃഷ്ണകുമാര്‍,
ഷൈജു കോട്ടാത്തല,

അഭിപ്രായത്തിന് നന്ദി അറിയിക്കുന്നു.
എല്ലാര്‍ക്കും ഇതിലേ വീണ്ടും വരാന്‍ പറ്റട്ടെ എന്നാഗ്രഹിക്കുന്നു

Rafiq November 1, 2009 at 10:39 AM  

എഴുതി തുടങ്ങുന്ന ഓരോ വാക്കുകളും അവള്‍ക്കു വേണ്ടി എങ്കില്‍, മനസുരുവിടുന്ന ഓരോ അക്ഷരങ്ങളും അവളെ കുറിച്ചാണെങ്കില്‍, എന്‍റെ ചങ്ങാതി പ്രണയം അനിര്‍വച്ചനീയമെന്ന് പറയാനൊക്കില്ല. വ്യത്യസ്ത തലങ്ങളില്‍ അതിനെ പലരും പലതു പോലെ പറയുന്നു എഴുതുന്നു... ചുംബനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌ അവസാനിക്കട്ടെ. പേമാരിയായി അത് നിന്നില്‍ വര്‍ഷിക്കട്ടെ.... ആശംസകള്‍

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP