..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

വെള്ള

>> Monday, September 14, 2009

മുലപ്പാല്‍ തിളപ്പിച്ചാറ്റി പാല്‍പ്പൊടിയാക്കി കയറ്റി അയക്കുമ്പോള്‍
നിസ്സഹായയായ് നോക്കിനില്‍ക്കുകയായിരുന്നു.
കുഞ്ഞിചുണ്ടുകളെ ചേരാന്‍ സമ്മതിക്കാതെ,
മുല പിടിച്ച്,പിഴിഞ്ഞ് അവസാന തുള്ളിവരെ ഊറ്റിയെടുക്കുമ്പോള്‍
വെള്ള വിപ്ലവത്തിന്റെ,അധിനിവേശത്തിന്റെ,
അനാഥത്വത്തിന്റെ ഏകാന്തതയിലായിരുന്നമ്മേ ഞാന്‍.

നുണയാന്‍ കാത്തിരിക്കുന്ന എന്നെ കെട്ടിയിട്ട്,
നീട്ടി വളര്‍ത്തിയ നഖങ്ങളുള്ള വിരലുകള്‍ കൊണ്ട്
ആ മൃദുലതയില്‍ തലോടുമ്പോള്‍
പാലല്ല ചോരയാണ് വരുന്നതെന്ന്...

മുലപ്പാല്‍ തരാതെ എന്നെ വളര്‍ത്തുന്നത്
കൃത്രിമബീജം നിറച്ച സൂചിത്തുമ്പില്‍ നിര്‍ത്താനെന്ന്...
മുലപ്പാലിന്റെ സ്വാദറിയാതെ,വിലയറിയാതെ-
എന്നെ വളര്‍ത്തുന്നത് നിര്‍ത്താതെ പാല്‍ചുരത്താനെന്ന്..
ഈ തൊഴുത്തില്‍ ഇനിയുമുണ്ട് ജീവന്‍
ഒന്നും മിണ്ടാതെ....
പാല്‍ക്കുടവുമായ് അയാള്‍ വരുന്നതും കാത്ത്.

30 comments:

അഭിജിത്ത് മടിക്കുന്ന് September 14, 2009 at 6:42 PM  

ആഗോളവല്‍ക്കരണം പെറ്റ പ്രൊഫഷണലുകള്‍ക്ക്..
മെഷീന്‍ ലാംഗ്വേജും പ്രോഗ്രാമിംഗ് ലാംഗ്വേജും മാത്രം അറിയുന്നവര്‍ക്ക് അപൂര്‍ണമായ ഭാഷയില്‍ എഴുതുമ്പോള്‍,വെള്ളവിപ്ലവം നയിച്ച് ജീവിക്കേന്റി വരുമോ എന്ന ആകുലത എന്നിലുമുണ്ട്.

Rakesh R (വേദവ്യാസൻ) September 14, 2009 at 7:54 PM  

മെഷീന്‍ ലാംഗ്വേജും പ്രോഗ്രാമിംഗ് ലാംഗ്വേജും മാത്രമല്ല മനുഷ്യന്റെ ഭാഷയും അറിയുന്ന പ്രൊഫഷണലുകള്‍ ഉണ്ട് അഭിജിത്ത് :)

അഭിജിത്ത് മടിക്കുന്ന് September 14, 2009 at 8:15 PM  

അങ്ങനെയുള്ളവരില്ല എന്ന് പറഞ്ഞില്ല.
അങ്ങനെയുള്ളവര്‍ക്ക് എന്റെ ഭാഷ അപൂര്‍ണമാണ്.
അത്ര മാത്രം.ഞാനും ഒരു പ്രൊഫഷണല്‍ സ്റ്റുഡന്റാണ്.

smitha adharsh September 14, 2009 at 8:49 PM  

എല്ലാ പോസ്റ്റും കണ്ടു..നന്നായിരിക്കുന്നു...
ഇനിയും,ഇനിയും എഴുതൂ ട്ടോ.

Sureshkumar Punjhayil September 14, 2009 at 9:38 PM  

മുലപ്പാല്‍ തരാതെ എന്നെ വളര്‍ത്തുന്നത്
കൃത്രിമബീജം നിറച്ച സൂചിത്തുമ്പില്‍ നിര്‍ത്താനെന്ന്...

Manoharam, Ashamsakal...!!!

Anil cheleri kumaran September 14, 2009 at 9:57 PM  

നല്ല കവിത ഇഷ്ടപ്പെട്ടു.

പാവപ്പെട്ടവൻ September 14, 2009 at 10:32 PM  

കൊള്ളാം ഇഷ്ടപ്പെട്ടു ആശംസകള്‍

ശംഖു പുഷ്പം September 14, 2009 at 10:44 PM  

അഭിജിത്ത്....
മനോഹരം‌...
വളരെ നന്നായിരിക്കുന്നു...എല്ലാ കവിതകളും...
Keep going..

പള്ളിക്കുളം.. September 14, 2009 at 11:00 PM  

കൊള്ളാടോ..

ആ മുഖവുരകളുടെയൊക്കെ ആവശ്യമുണ്ടോ?

പിന്നെ, ബ്ലോഗിലെ ആനിമേഷൻ വായനക്ക് തടസ്സമാണു കേട്ടോ..

ആശംസകൾ!

mini//മിനി September 14, 2009 at 11:24 PM  

ഇനിയും എന്തെല്ലാം കാണാനുണ്ട്?
കവിത നന്നായിരിക്കുന്നു.

Unknown September 14, 2009 at 11:57 PM  

കൊള്ളാം മാഷെ കവിതയിൽ നിറയുന്ന രോഷം പ്രതികരണശേഷിയുള്ള സമൂഹത്തിന്റെതാണ്

പകല്‍കിനാവന്‍ | daYdreaMer September 15, 2009 at 12:15 AM  

ഈ പൊഴിഞ്ഞു വീഴുന്ന ഹൃദയങ്ങള്‍ ഒന്നു മാറ്റിക്കൂടെ സുഹ്രുത്തേ.. പേജ് ലോട് ചെയ്യാന്‍ വല്ലാതെ താമസം നേരിടുന്നുണ്ട്.. :)

മാണിക്യം September 15, 2009 at 3:56 AM  

ഒരു നാല്‍ക്കാലിയുടെ കുട്ടിയുടെ വീക്ഷണം എന്ന രീതിയില്‍ "വെള്ള" കവിത ആസ്വദിക്കാം പക്ഷെ ആശയവുമായി പൊരുത്തപെടാനാവുന്നില്ലാ.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍
പരക്കം പായുന്ന മനുഷ്യജന്മങ്ങള്‍,
മുലപ്പല്‍ മാത്രം കുടിക്കാന്‍ പ്രായമായ ശിശുക്കള്‍.
നേരം പരപരാ വെളുക്കുമ്പോള്‍ വീട് വിട്ടോടുന്ന അമ്മ, തിരികെ എത്തുന്നതൊ നന്നേ ഇരുട്ടിയിട്ട്,

ഇത്രയും നേരം ആ കുഞ്ഞ് എന്തു ഭക്ഷണം കഴിക്കണം?
ഈ പറഞ്ഞ പാല്പൊടിയില്ലയെങ്കില്‍ തികച്ചും പട്ടിണിയാവില്ലെ?

പിന്നെ രോഗം കൊണ്ട് അല്ലങ്കില്‍ മറ്റേതെങ്കിലും അവസ്ഥകൊണ്ട് മുലപ്പാലില്ലാതെ വരുന്ന അമ്മമാര്‍ പാല്‍‌പ്പൊടിയില്ലങ്കില്‍ എങ്ങനെ ശിശുക്കള്‍ക്ക് പാല്‍ കൊടുക്കും?

അവിടെ അപ്പൊള്‍ മനുഷ്യശിശുവിനാണു മുന്‍‌ ഗണന. കാലിയുടെ കന്നിനെ തീറ്റകൊടുക്കാതെ പട്ടിണിക്കിടില്ല തീര്‍ച്ച. കന്നുകാലികളെ വളര്‍‌ത്തുന്നവര്‍ക്ക് അറിയാം പുലര്‍ച്ചേ അവയ്ക്ക് തീറ്റയും വെള്ളവും കൊടുത്ത് മാറ്റി കെട്ടിയിട്ടെ ചായ കുടിക്കൂ ...

ഏതു നാട്ടിലെ കര്‍ഷകനും നാല്‍ക്കാലിയെ സ്നേഹത്തോടെ സം‌രക്ഷിക്കുന്നു...
അതു സ്വന്തം മക്കള്‍ക്കും കുടുംബത്തിനും കൊടുക്കുന്ന അതെ പ്രാധാന്യത്തോടേ തന്നെ.

sangha September 15, 2009 at 9:10 AM  

kodi pidiykaanum,mudraavaakyam viliykaanum kazhivilyaatha avarude mowna viplavangalk ethoru dhavala viplavathekkaalum shakthiyund... kelkuvaan manushyarenna jeevikal thayyaaraayaal.... Sangha/-

അനൂപ് അമ്പലപ്പുഴ September 15, 2009 at 9:28 AM  

" അങ്ങനെ ഉള്ളവര്‍ക്ക് എന്റെ ഭാഷ അപൂര്‍ണ്ണമാണു " എന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ പറ്റും?. "ക്ഷമയുള്ളവര്‍ വായിക്കണം.മുഴുവന്‍ തെറ്റാണെങ്കില്‍ അത് തുറന്ന് പറയണം" എന്ന് പറഞ്ഞാല്‍ മാത്രം പോര . ക്ഷമയോടെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ശീലിക്കണം

PALLIYARA SREEDHARAN September 15, 2009 at 10:01 AM  

kavithakal nannaayirikunnu.bloginte munnilum abhipraayathinte munnilumulla aamukham venamennilla.ithorutharam samsayaroogamaanu.dhyryamaayi munnoot poovuka vijayam sunischitham

Anonymous September 15, 2009 at 11:18 AM  

നന്നായിരിക്കുന്നു........ഇനിയും എഴുതൂ........

സമാന്തരന്‍ September 15, 2009 at 1:30 PM  

ചുരന്ന വെള്ളയിലെ ചില കറുത്ത പാടുകൾ...

തുടർന്നുമെഴുതുമല്ലോ,അഭിജിത്.
ആസംസകളോടെ..

ഷൈജു കോട്ടാത്തല September 15, 2009 at 2:06 PM  

അഭിജിത്ത്
ആദ്യമായി നിന്റെ കവിതയോട് ഞാന്‍ പിണങ്ങുന്നു;
എന്താണെന്നു പറയാതെ മടങ്ങുന്നു.

അഭിജിത്ത് മടിക്കുന്ന് September 15, 2009 at 5:16 PM  

വേദ വ്യാസന്‍,
smitha adharsh,
Sureshkumar Punjhayil,
കുമാരന്‍,
പാവപ്പെട്ടവന്‍,
ശംഖുപുഷ്പം,
പള്ളിക്കുളം,
മിനി,
അനൂപ് കോതനല്ലൂര്‍,
പകല്‍ക്കിനാവന്‍,
മാണിക്യം,
സംഘ,
അനൂപ് അമ്പലപ്പുഴ,
പള്ളിയറ ശ്രീധരന്‍,
ബിജി,
സമാന്തരന്‍,
ഷൈജു കോട്ടാത്തല


അഭിപ്രായങ്ങള്‍ക്ക് നന്ദി..


പ്രിയ പള്ളിക്കൂടം,പകല്‍ക്കിനാവന്‍ നിങ്ങളുടെ നിര്‍ദ്ദേശം പരിഗണിച്ചിരിക്കുന്നു.

പ്രിയ മാണിക്യം,ഇവിടെ പശുകും പശുക്കിടാവുമല്ല കുറ്റക്കാര്‍.ഒരു കര്‍ഷകനെയും ഞാന്‍ കുറ്റം പറഞ്ഞില്ല.ഞാന്‍ ഒരു എന്‍ജിനീയറിംഗ് സ്റ്റുഡന്റാണ്.ഞാന്‍ പെട്ടുപോയെക്കാവുന്ന മള്‍ട്ടി നാഷണലുകളോടുള്ള ദേഷ്യമായിരുന്നു മനസ്സില്‍.

പ്രിയ സംഘ,മുദ്രാവാക്യം വിളിച്ചും കൊടി പിടിച്ചും ജീവന്‍ കൊടുത്തും ഇതു വരെ കൊണ്ടുവന്ന വിപ്ലവങ്ങളേക്കാള്‍ ശക്തി പ്രതികരിക്കാന്‍ കഴിവില്ലാത്തവര്‍ക്കുണ്ടെന്നു പറഞ്ഞാല്‍ എനിക്ക് യോജിക്കാന്‍ പറ്റില്ല.


പ്രിയ അനൂപ് അമ്പലപ്പുഴ,എന്‍ജിനിയറിംഗ് കോളേജുകള്‍ മള്‍ട്ടി നാഷണലുകള്‍ക്ക് വേണ്ടി അട വെച്ചുണ്ടാക്കുകയും,സമൂഹത്തിനു ഒരു ഗുണവുമില്ലാതെ ജീവിച്ചു തീര്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നില്‍ തീര്‍ച്ചയായും എന്റെ ഭാഷ അപൂര്‍ണം തന്നെ.ഞാന്‍ തുടക്കത്തില്‍ ക്ഷമയോടെ വായിക്കണമെന്ന് പറഞ്ഞത് സഹൃദയരോടാണ്,മെഷീന്‍ ലാംഗ്വേജും പ്രോഗ്രാമിംഗ് ലാംഗ്വേജും മാത്രം പഠിച്ച് ജീവന്റെ ഭാഷ അറിയാത്തവരെ ഉദ്ദേശിച്ചല്ല.അപ്പോള്‍ അത് തമ്മില്‍ ഒരു പൊരുത്തക്കേടും കാണാന്‍ പറ്റില്ല.സമൂഹവുമായി ഒരു ബന്ധവുമില്ലാത്ത നാടുമായി ഒരു ബന്ധവുമില്ലാത്ത് ഒരാള്‍ എന്റെ ഈ പൊട്ടക്കവിത വായിക്കുമെന്ന് എനിക്കൊരു വിശ്വാസവുമില്ല.അപ്പോള്‍ അവിടെ എന്റെ ഭാഷ അപൂര്‍ണം തന്നെയല്ലേ?


പ്രിയ പള്ളിയറ ശ്രീധരന്‍ അങ്ങയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്.ഗണിത ശാസ്ത്രത്തെ ഏറെ സ്നേഹിക്കുന്ന ഒരാളാണ് ഈ ഞാന്‍.അങ്ങയുടെ കമന്റ് ഇവിടെ കണ്ടത് എന്നെ അത്ഭുതപ്പെടുത്തി.


ഷൈജുവേട്ടന്‍ പിണങ്ങിയതെന്തിനെന്ന് പറഞ്ഞില്ല.

ശ്രീജിത്ത് September 15, 2009 at 5:28 PM  

"കാമധേനു " athayirunnu nalla per ധവള വിപ്ലവം ഒരു മാറിയ ചിന്താഗതിയായിരുന്നു അത് ഇവിടെ ഉണ്ടാക്കിയ മാറ്റങ്ങളും നമ്മള്‍ കാണേണ്ടതുണ്ട് പിന്നെ ചരിത്രം നമ്മെ പഠിപ്പിക്കുന്നതും ചില നഗ്നസത്യങ്ങളാണ് ഒന്ന് ചീഞാലേ മറ്റൊന്നിനുവളമാകൂ ഇപ്പോള്‍ നമ്മുടെ വ്യവസായ മന്ത്രി പറയുന്നത് നീ കേള്‍ക്കുന്നില്ലേ അനാവശ്യ സമരങ്ങലുംയെതുന്ന പരിസ്ഥിതി വാദികളാണ് കേരള വികസനത്തിന്റെ വഴിമുടക്കികള്‍എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ എന്ന സംഘടനയെ കുറിച്ച് സഖാവിനു അറിയാമല്ലോ കേരളത്തിന്റെ പരിസ്ഥിതിക്കുവേണ്ടി ആത്മാര്‍ഥമായി നിലകൊണ്ട/നിലകൊള്ളുന്ന ഒരു സംഘടനയാണ്‌ അത് ആ സംഘടന പരിസ്ഥിതി പ്രശ്നങ്ങളെ കാര്യകാരണ സഹിതം വിമര്‍ശനാത്മകമായി പഠിച്ച് സംഘടനയുടെ അഭിപ്രായം അറിയിച്ചവരാണ് തെറ്റ് പറ്റിയത്‌ സര്കരിനനെന്കില്‍ അത് ചൂണ്ടിക്കാട്ടി ബദല്‍ മാര്‍ഗനിര്‍ദേശങ്ങളുംവയ്ക്കാറുണ്ടായിരുന്നു അല്ലാതെ വെറുതെ പറഞ്ഞു പ്രശ്നങ്ങള്‍ ഉണ്ടാക്കി ഒടുവില്‍ പദ്ധതി മുടക്കുക മാത്രമയിരിക്കരുത് പരിസ്ഥിതി വടികളുടെ പ്രവര്‍ത്തനം പ്രായോഗിക ബദലുകള്‍ നിര്‍ദേശിക്കുക എന്നതും കൂടിയാകണം

വയനാടന്‍ September 15, 2009 at 8:53 PM  

കവിതയുടെ ആശയവും വരികളുമെല്ലാം നന്നായിരിക്കുന്നു;
പറയേണ്ടെന്നു കരുത്തിയതാണെങ്കിലും പറയുകയാണു.
എഴിതിക്കഴിഞ്ഞതിലെന്തിനു വെറുതെ ചുറ്റിത്തിരിയുന്നു. അതു വായനക്കാർക്കായി വിട്ടുകൊടുക്കൂ.
ഓടക്കായ്‌ ചതയ്ക്കുന്നതു പോലെയും കവിതാസ്വദിക്കുന്നവരുണ്ടാകാം.
അതവരുടെ സൗകര്യം. എന്തിനതിലിടപെടണം.

ഏഴുത്തും കവിതകളും തുടരട്ടേ.
ആശംസകൾ

Umesh Pilicode September 16, 2009 at 2:49 PM  

കവിതയും ആശയവും ഇഷ്ടപ്പെട്ടു
ഭാഷ കുറച്ചു കൂടി ലളിതമാക്കിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു
അഭിവാദ്യങ്ങള്‍......

Senu Eapen Thomas, Poovathoor September 17, 2009 at 10:44 PM  

ആദ്യമായിട്ടാണു കുറ്റി പെന്‍സില്‍ കാണാന്‍ എത്തിയത്‌... എല്ലാ പോസ്റ്റും വായിച്ചു. ഇനിയും ഇനിയും എഴുതൂ.

ആശംസകളോടെ.
സെനു, പഴമ്പുരാണംസ്‌.

vinus September 19, 2009 at 5:08 AM  

randhu manikkoor mumbhanu njan malayalam blogukal enna onnu undhu arinjadhu Kavitha vibaghathil i thought only soft feelings & emotions.But now regeret the bias.Sharikkum ashwasavum sandhoshavum thonny kidilam enney parayanullu.

Unknown September 19, 2009 at 7:11 AM  

"vella" nannayittundu.abhiyude chinthakalkk abhinandanangal...

അഭിജിത്ത് മടിക്കുന്ന് September 20, 2009 at 10:56 PM  

ശ്രീജിത്ത്,
വയനാടന്‍,
മണല്‍ത്തരി,
Senu Eapen Thomas,
വിനു,
അഷിത


അഭിപ്രായങ്ങള്‍ക്ക് നന്ദി..!!

ഷിനില്‍ നെടുങ്ങാട് September 21, 2009 at 2:36 PM  

പലപ്പോഴും സാധാരണക്കാര്‍ കാണാത്തത് കാണുമ്പോഴാണു, കവി കലാകാരനാകുന്നത്...അത്തരമൊരു വേറിട്ട വീക്ഷണം...

ഭാവുകങ്ങള്‍

അഭിജിത്ത് മടിക്കുന്ന് October 13, 2009 at 8:19 PM  

ശ്രീ ഷിനില്‍ നെടുങ്ങാട്,കവി എന്ന മഹത്തായ പദത്തിന് ഇനിയും ഞാന്‍ അര്‍ഹനായില്ല എന്ന് വിനീതമായി അറിയിക്കുന്നു..എങ്കിലും ഈ പതിനെട്ടുകാരനെ പ്രോത്സാഹിപ്പിക്കാന്‍ തന്റേടം കാണിച്ച അങ്ങയ്ക്ക് എന്റെ സ്നേഹാദരങ്ങള്‍ അറിയിക്കുന്നു.

kureeppuzhasreekumar November 15, 2009 at 5:16 PM  

പ്രിയ അഭിജിത്ത്
വെള്ള വിഭിന്നമായ കാഴ്ച .നന്ദി.

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP