ഇലക്ട്രിക് ലൈന്‍
>> Thursday, November 19, 2009
മുഖത്തോട് മുഖം നോക്കിയിരിക്കാന്‍-
പഠിപ്പിച്ച തീവണ്ടിയാത്രയില്‍
സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന
ഒന്നായിരുന്നു ഇലക്ട്രിക് ലൈന്‍.
തീവണ്ടി നീങ്ങുമ്പോള്‍
എന്നും നിന്റെ കൂടെയെന്ന് പറഞ്ഞ്
പൊന്തിയും താണും
ചിന്തകളെ ഒരു വരയില്‍-
നിര്‍ത്തുന്ന ഇലക്ട്രിക് ലൈന്‍.
എത്ര ശാന്താമാണാ നേര്‍ത്ത വര.
വൈദ്യുതി വളച്ചൊടിച്ച്
ബിരുദത്തിനായോടുമ്പോഴും,
തൊടരുതെന്ന് കേട്ടുപഠിച്ച,
സൂര്യനെപ്പോലും മുറിക്കാന്‍ കെല്‍പ്പുള്ള
ആ കമ്പി തൊടാത്ത സ്വപ്നമായിരുന്നു.
ആ കമ്പിയിലിരുന്ന് സല്ലപിക്കുന്ന ഇണക്കുരുവികളെ
വണ്ടിയുടെ കിളിവാതിലിന്റെ ഫ്രെയിമില്‍
കണ്ടപ്പോള്‍,ഒന്ന് തലോടിയാലോ
എന്ന് തോന്നിയിട്ടുണ്ട്,ആ ലൈനില്‍.
കുരുവികളുടെ പ്രണയ തീവ്രതയാണ്
അവരെ കരിക്കാതെ നിര്‍ത്തുന്നതെന്ന്
അന്നത്തെ നിഷ്കളങ്കത ഉത്തരം തന്നു.
എത്രയെത്ര പ്രണയത്തെ ബന്ധിപ്പിക്കുന്ന,
ഒരു ഉയര്‍ച്ചയും താഴ്ചയും പ്രണയിക്കാന്‍ പഠിപ്പിച്ച
ശക്തമായ ഊര്‍ജ്ജത്തിന്റെ വരയിലാണ്
തങ്ങളിരിക്കുന്നതെന്ന് അവര്‍ക്കറിയുമോ?
ഒരു പക്ഷേ അവരെ തളര്‍ത്താതെ നിലനിര്‍ത്തുന്നത്
ലൈനിലേ ഒഴുകുന്ന തീവ്രപ്രണയങ്ങളാകുമോ?
വൈദ്യുതിയെ കാല്‍ച്ചുവട്ടിലാക്കാന്‍
പരക്കം പായുന്നതിനിടയില്‍,എന്നും
കരിഞ്ഞുപോകാത്ത പ്രണയത്തിന്റെ രേഖയില്‍
കണ്ണോട് കണ്‍ നോക്കി,കൊഞ്ചിക്കുഴഞ്ഞ്
എത്രനാള്‍ നമുക്കിങ്ങനെ ഇരിക്കാന്‍ കഴിയും?
കാലിനടിയിലൂടെ ആയിരം പ്രണയലേഖനങ്ങളും
ചുംബനങ്ങളും ഒഴുകുമ്പോഴും,
വൈദ്യുതി വിഴുങ്ങാത്ത കുരുവികളെ പോലെ എന്നും
നിന്നെപ്പുണര്‍ന്നിരിക്കാന്‍ പറ്റുമോ എനിക്ക്?
നീളുന്ന ഈ തീവണ്ടിപ്പാത പോലെ
ഒരിക്കലും കൂട്ടിമുട്ടാത്ത അകലത്തിലുള്ള
ഇലക്ട്രിക് ലൈനേ,നീ ഇനിയും
സ്വപ്നം കാണിക്കുക,എന്നെ തളര്‍ത്താതിരിക്കുക.
18 comments:
കവിതയാണോ എന്നറിയില്ല.
ലേബല്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ പറയണേ.മാറ്റാം.
:)
പ്രണയതീവ്രത പറഞ്ഞറിയിക്കാന്‍
പറ്റാത്ത അനുഭൂതിയാകുന്നു.
പ്രണയ നൈരാശ്യം ഉണ്ടാകുന്നതുവരെ . . . .
നന്നായെഴുതുന്നു. അക്ഷരങ്ങള്‍ കറുത്ത
നിറത്തിലായാല്‍, വായനക്ക്
ബുദ്ദിമുട്ടനുഭവപ്പെടില്ലായിരുന്നു.
സ്നേഹപൂര്‍വം
http://thabarakrahman.blogspot.com/
വളരെ നന്നായിട്ടുണ്ട്.
... ആശംസകള്‍...........ഇനിയും എഴുതുക
.....ഇനിയും .....ഇനിയും .
നീ ഇനിയും
സ്വപ്നം കാണിക്കുക,എന്നെ തളര്‍ത്താതിരിക്കുക.
nannayittundu
orayiram vattam ithiloodiniyumodiyal mathramen thalayile bulb kathum!
നന്നായിരിക്കുന്നു..വേറിട്ട ചിന്ത...വരികള്‍ കുറച്ചുകൂടെ നന്നാക്കാം..വീണ്ടും ശ്രമിക്കുക...അഭിനന്ദനങ്ങള്‍...!
കൊള്ളാം
njangalude pratheekshakalil ninte swapnam jeeviykunnu... ezhuthuka..
എന്താ പറയുക.
ബ്ലോഗു മുഴുവന്‍ വന്നു വായിയ്ക്കട്ടെ നിന്നെ.
സമയമുള്ളപ്പോള്‍ വിളിക്കുക
കവി സുഹൃത്തുക്കള്‍ അധികമില്ല.
എന്റെ നമ്പര്‍ 9447057567
നന്നായിട്ടുണ്ട് മാഷേ....
“കുരുവികളുടെ പ്രണയ തീവ്രതയാണ്
അവരെ കരിക്കാതെ നിര്‍ത്തുന്നതെന്ന്..”
കൊള്ളാം അഭീ.. ഇഷ്ടായി.
കാലിനടിയിലൂടെ ആയിരം പ്രണയലേഖനങ്ങളും
ചുംബനങ്ങളും ഒഴുകുമ്പോഴും,
വൈദ്യുതി വിഴുങ്ങാത്ത കുരുവികളെ പോലെ എന്നും
നിന്നെപ്പുണര്‍ന്നിരിക്കാന്‍ പറ്റുമോ എനിക്ക്?
അതിനു കഴിയട്ടെ..എന്തായാലും കവിത കലക്കി..
abhee
valare nannaayittundu.............
pakvatha praapikkunna varikal............
webthoolika.blogspot.com
yes thats nice
thabarakrahman ,
mini//മിനി ,
ലീല എം ചന്ദ്രന്‍.. ,
ഉമേഷ് പിലിക്കൊട് ,
the wizard ,
KRISHNAKUMAR R,
ശ്രീ ,
sangha,
ഷൈജു കോട്ടാത്തല ,
മത്താപ്പ് ,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. ,
താരകൻ ,
തൂലിക ,
payyans ,
ഇതിലേവന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
Post a Comment