അന്ന് ‘താജി’ല്‍ നടന്ന കാമയുദ്ധം
>> Friday, November 27, 2009
എന്റെ മരണമേ നീ ഇന്നെന്റെ പ്രണയമാണ്.
എന്റെ പ്രണയമേ നീ പണ്ടേ എന്റെ മരണമായിരുന്നോ?
തോക്കിന്‍ മുനയില്‍ നമ്മുടെ പ്രണയം:
അറിയാതെ കാണാതെ നിന്നിലേക്ക് വലിച്ചിഴച്ചത്.
നിന്റെ പ്രണയത്തില്‍ വിരിഞ്ഞ പൂക്കള്‍ തളര്‍ത്തിയ
മുടിയിഴകള്‍ വളര്‍ത്തുന്ന,നിന്റെ കാമത്തിലേക്ക് ചൂണ്ടുന്ന
എന്റെ മുലകളിലേക്കായിരുന്നോ നിന്റെ കണ്ണുകള്‍ തറച്ചത്?
അന്ന്,
നിന്റെ വിയര്‍പ്പില്‍ എന്റെ കൈകള്‍ വഴുതിയ നാള്‍
നിന്റെ നഖങ്ങള്‍ എന്റെ കാമത്തെ കവര്‍ന്നു.
നിന്റെ കിതപ്പുകള്‍ എന്നെ നടുക്കി,ഉറക്കി.
കാമം ഒരു യുദ്ധമായ് മാറി.
രതിയില്‍ അത് ചെന്ന് നില്‍ക്കുമെന്ന് കരുതി.
രതിയും സംഭോഗവും കടന്നത്
ചോരചീറ്റലിലേക്കും വലിയ നീറ്റലിലേക്കും കടന്നു.
നിന്റെ വിരലിടയില്‍ നിറച്ച എന്റെ വിരലുകള്‍ ഒടിച്ചു,
നഖങ്ങള്‍ പിഴുതു,മുലകള്‍ അറുത്തു,മുടിയില്‍ തീയിട്ടു.
നീ വിരല്‍ തൊട്ട് മായ്ച്ച സിന്ദൂരം എന്റെ
രക്തസാക്ഷിത്വത്തിന് അടയാളമാകുകയായിരുന്നു.
നിന്റെ കാമം എന്റെ ചാരിത്ര്യത്തിന് വിലയിടുകയായിരുന്നു.
എന്റെ ഗര്‍ഭപാത്രത്തില്‍ നീ ഇട്ടുപോയ
ബോംബ് പൊട്ടിത്തെറിച്ചുകൊണ്ടേയിരിക്കുന്നു.
ഞാന്‍ പെറ്റ ചോരക്കുഞ്ഞുങ്ങള്‍
നിന്നെത്തിരയുകയല്ല,അമ്മയെ കാക്കുകയാണ്.
തിരച്ചറിവ് എന്നില്‍ നിറഞ്ഞുവെങ്കിലും അത്
നിന്നിലും നിറയാന്‍ കാത്തിരിക്കുന്നു ഞാന്‍:
നമ്മൊളരമ്മതന്‍ മക്കളാണെന്ന്!
കാമയുദ്ധത്തില്‍ എന്നെ തോല്‍പ്പിച്ച
നീയെന്‍ സഹോദരനെന്ന്.
നീയിപ്പോഴും ഓര്‍ക്കുക നിന്റെ വേരുകള്‍
എന്നില്‍ പതിഞ്ഞിട്ടില്ല.
വേശ്യാത്തെരുവുകളിലേക്കെന്നെ
വലിച്ചെറിയാനുള്ള നിന്റെ ശ്രമങ്ങള്‍ക്ക്
മുന്നില്‍ ഞാന്‍ കാറിത്തുപ്പുന്നു.
വെള്ളയായും കറുപ്പായും,കടല്‍ കടന്നും പറന്നും
വരുന്ന നിന്നെ ഞാന്‍ തിരിച്ചറിയുന്നു.
എന്റെ മരണമേ നീയിന്നെന്റെ-
ജനനമാണ്,ജീവിതമാണ്,പ്രണയമാണ്.
10 comments:
സമര്‍പ്പണം:
താജില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ക്ക്,പ്രണയങ്ങള്‍ക്ക്..
ഞാന്‍ പെറ്റ ചോരക്കുഞ്ഞുങ്ങള്‍
നിന്നെത്തിരയുകയല്ല,അമ്മയെ കാക്കുകയാണ്.
നന്ദി നല്ലൊരു വായനയ്ക്ക് ...ആശംസകള്‍...
ആശംസകള്‍
നന്നായിരിക്കുന്നു, ആശംസകള്‍
നന്നായിരിക്കുന്നു അഭീ
പക്ഷെ ഇത്രയ്ക്ക് വലിച്ചു നീട്ടെണ്ടായിരുന്നു........
:-)
ആഹ.......
വളരെ നന്നായിരിക്കുന്നു അഭീ........
മനോഹരമായ കവിതാ സഞ്ചയങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു
കൊള്ളാം കവിത
എന്റെ മരണമേ നീയിന്നെന്റെ-
ജനനമാണ്,ജീവിതമാണ്,പ്രണയമാണ്.
ഹൃദയം കവരുന്ന വരികൾ....
എന്റെ മരണമേ..നീ എന്റെ ജനനമാണ്...
..........
നന്ദി ഒരു പാട് ..ഇനിയും പ്രതീക്ഷിക്കട്ടെ.....ഞാൻ?
മുള്ളൂക്കാരന്‍,
ജിക്കൂസ്,
മിനി,
ഉമേഷ് പിലിക്കോട്,
തൂലിക,
ഭൂതത്താന്‍,
നന്ദ..
പ്രോത്സാഹനത്തിന് നന്ദി.
(പ്രിയ നന്ദ,ഇനിയും ഇതുപോലെ പ്രതീക്ഷിക്കട്ടെ എന്ന് ചോദിച്ചാല്‍ ഞാനെന്ത് പറയാന്‍.
എന്നില്‍ വലിയ പ്രതീക്ഷകളൊന്നും വെക്കാത്തതാണ് നല്ലത്.)
;)
നന്നായിരിക്കുന്നു അഭീ..
ആശംസകള്‍
Post a Comment