..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

ഒരു ഭ്രാന്തന്റെ ഹത്യാക്കുറിപ്പ്

>> Friday, October 9, 2009




നിബ്ബ് കുത്തിപ്പൊട്ടിച്ച്
കൊല്ലുകയാണ് നിന്നെ.
ഈ പേനക്കുള്ളില്‍
ഇനി നീ ജീവിക്കരുത്.
എഴുതിത്തീരും മുമ്പേ,
മഷി തീരും മുമ്പേ
കൊല്ലുകയാണ് നിന്നെ.

ഇവിടെ ജീവിച്ചിരുന്നുവെന്ന-
മഷിപ്പാട് ബാക്കി വെക്കാതെ,
ജീവിച്ചൊഴുകരുത് നീ.
കുത്തിപ്പൊട്ടിക്കുകയാണ് നിന്നെ.
ഇനി നീ ഒഴുകുന്നതെങ്ങനെയെന്നൊന്ന്
കാണട്ടെ ഞാന്‍.
ഇനിയെങ്കിലും തിരിച്ചറിയുക:
മുനയില്ലാത്ത ജീവിതത്തിനെന്തര്‍ത്ഥം?

22 comments:

അഭിജിത്ത് മടിക്കുന്ന് October 9, 2009 at 8:22 PM  

നിര്‍ത്തിയാലോ?
:(

Senu Eapen Thomas, Poovathoor October 9, 2009 at 9:28 PM  

ലക്ഷ്യമില്ലാത്ത ജീവീതത്തിനെന്ത്‌ അര്‍ത്ഥം?

ഇനിയും എഴുതുക.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

ആദി കിരണ് ‍|| Adhi Kiran October 9, 2009 at 10:08 PM  

നന്നായിരിക്കുന്നു...!!
അഭി... അഭിനന്ദനങ്ങള്‍.....
എഴുത്ത്‌ തുടരൂ.
ലാല്‍ സലാം

Malayali Peringode October 9, 2009 at 10:47 PM  

ഇ എന്തിനാ മാഷേ........



എഴുതൂ വായിക്കാനിഷ്ടമുള്ളവരുണ്ടിവിടെ....

തുടരൂ....

mini//മിനി October 9, 2009 at 11:00 PM  

മുനയൊടിക്കണ്ട, ഇനിയും ധാരാളം എഴുതാനുണ്ട്.

പള്ളിക്കുളം.. October 9, 2009 at 11:08 PM  

വായിക്കുമ്പോൾ വലതുവശത്തെ ആനിമേഷൻ (കുറ്റിപ്പെൻസിൽ) ശല്യം ചെയ്യുന്നു..

വായിച്ചത് കൊള്ളാം ..
ഇനിയും വരാം.

കണ്ണുകള്‍ October 9, 2009 at 11:46 PM  

കുത്തിപ്പൊട്ടിച്ച്
കൊല്ലരുതെന്നെ-
നിന്നില്‍ നീ
നിറഞ്ഞു കവിയുമ്പോള്‍
നിന്നെപ്പകര്‍ത്താന്‍
ഞാനില്ലാതെ....?

sangha October 10, 2009 at 9:48 AM  

vaayiykkuvaan njangalullappozhum
angane thonnunnuvo???

ശ്രീജിത്ത് October 10, 2009 at 1:25 PM  

കണ്ണാടി പൊട്ടിച്ചത് കൊണ്ട് പ്രതിബിംബം താല്‍കാലികമായി ഇല്ലാതാക്കാം അത് പക്ഷേ ശാശ്വതമല്ല കാരണം നൂറു കണക്കിന് കണ്ണാടികളും ജലവും മറ്റനേകം സാധ്യതകളും ലോകത്ത്‌നിലനില്‍ക്കുന്നു
അത് പോലെ തന്നെ തനിയെ ഊറി വരുന്ന സര്‍ഗ വാസനകള്‍ അത് എത്ര അടക്കി നിര്‍ത്തിയാലും ഏത്‌ വഴിക്കായാലും പുറത്ത്‌ വരും -- ഇഷ്ടമായി വരികള്‍

ഷൈജു കോട്ടാത്തല October 10, 2009 at 3:08 PM  

ഒരിയ്ക്കല്‍ കവി എഴുത്ത് മുറിയുടെ വാതില്‍ അടച്ചിട്ടു,
ഇനി ആകാശം കാണുകയില്ലെന്നു പ്രഖ്യാപിച്ചു.
അക്ഷരങ്ങളെ അപകര്‍ഷതയുടെ ചങ്ങലയില്‍ തളച്ചു.
സുഹൃത്തുക്കള്‍ ഇവനെന്ത് പറ്റിയെന്നു ചോദിച്ചു
നിരന്തരം വാതിലില്‍ മുട്ടി
അത് വല്ലപ്പോഴുമായി,തീരെ ഇല്ലാതായി
പക്ഷെ ആകാശം അടങ്ങിയിരുന്നില്ല
കാറ്റിനെ വിട്ടു
അത് പോയി ഓട് പറത്തി ദൂരെ കളഞ്ഞു.
ചതുരാകൃതിയില്‍ ഒരു കീറ് ആകാശം.
കവി നാണിച്ചു
ആകാശം അപ്പോഴുണ്ട് മഴയുടെ ഒരു മൊന്ത
അവിടെ കമിഴ്ത്തി
കവിയുടെ സോക്കേട്‌ തീര്‍ന്നു
അയാള്‍ ഒഴുക്കി കളഞ്ഞ മഷി തിരികെ വന്നു പേനയിലിരുന്നു
ചുരിട്ടി കളഞ്ഞ കടലാസുകള്‍ ചോദിച്ചു
എഴുതുന്നില്ലേ

ഷൈജു കോട്ടാത്തല October 10, 2009 at 3:14 PM  

എഴുതാത്ത കവിതകളിലാണ്‌
നമുക്ക് പറയാനുള്ളവ
കൂട് കൂട്ടുന്നത്‌
ആരാധകന്‍

Sureshkumar Punjhayil October 10, 2009 at 5:33 PM  

Jeevithathinte muna thanne...!

Manoharam, ashamsakal...!!!

Thabarak Rahman Saahini October 10, 2009 at 10:21 PM  

കവിത നന്നായിരിക്കുന്നു, അഭിജിത്ത്, നിര്‍ത്തരുത്,
ദയവായി തുടര്‍ന്നെഴുതുക. വായിക്കാന്‍ ബൂലോഗം
മുഴുവനുമുണ്ട്. വീണ്ടും എഴുതുക. ഭാവുകങ്ങള്‍.
സ്നേഹപൂര്‍വം.
താബു
http://thabarakrahman.blogspot.com/

രാമചന്ദ്രൻ വെട്ടിക്കാട്ട് October 10, 2009 at 10:55 PM  

നിര്‍ത്തണോ?

KRISHNAKUMAR R October 11, 2009 at 5:27 AM  

അഭിപ്രായം എന്തെഴുതാന്‍? എഴുതണോ വേണ്ടയോ എന്ന് ആദ്യം എഴുതുന്നവര്‍ തീരുമാനിക്കണം..എന്നിട്ടല്ലേ മറ്റുള്ളവര്‍..വായിച്ചാലല്ലേ അഭിപ്രായം പറയാന്‍ ആകൂ.

Thus Testing October 11, 2009 at 12:41 PM  

അഭിജിത്തേ മഷി നിറഞ്ഞു വരുന്നതല്ലേയുള്ളു. മഷിയുടെ നിറം മങ്ങിയിട്ടുമില്ല. മങ്ങിതുടങ്ങട്ടെ അപ്പോള്‍ നിര്‍ത്താം.

താരകൻ October 12, 2009 at 11:31 AM  

കവിതയോടീ കടും കയ് ചെയ്യാതെ കൂട്ടുകാരാ.നിബ്ബൊടിച്ചാലും അതുപേനതുമ്പിൽ ഒരു വിങ്ങലായ് വിടരും

Umesh Pilicode October 12, 2009 at 4:54 PM  

അടിച്ചമര്‍ത്തുന്ന വിപ്ലവങ്ങള്‍ എന്നും ശക്തി പ്രാപിചിട്ടെയുള്ളൂ
ചരിത്രം അതാണ് പറയുന്നത് , പഠിപ്പിക്കുന്നതും .
അത് പോലെ തന്നെയാണ് എഴുത്തും
തുറന്നെഴുത്ത് വിപ്ലവമാല്ലെന്കില്‍ പിന്നെ എന്താണ് ?

Anonymous October 13, 2009 at 11:12 AM  

oru nibbu odichu kalanjoloo,enkilum ee manassinte vingalukal veendum aayiram penathhumbukaliloode punarjjjanikkunnathu kanam.........

അഭിജിത്ത് മടിക്കുന്ന് October 15, 2009 at 7:02 PM  

സെനു ഈപ്പന്‍ തോമസ്,
ആദി കിരണ്‍‍,
മലയാളി,
മിനി,
പള്ളിക്കുളം,
കണ്ണുകള്‍,
സംഘ,
ശ്രീജിത്ത്,
ഷൈജു കോട്ടാത്തല,
സുരേഷ് കുമാര്‍,
റഹ്മാന്‍,
വെട്ടിക്കാട്ട്,
കൃഷ്ണകുമാര്‍,
അരുണ്‍ ചുള്ളിക്കല്‍,
ശ്രീ,
താരകന്‍,
ഉമേഷ് പിലിക്കോട്,
ബിജ്ലി,

നിങ്ങളുടെയൊക്കെ സ്നേഹത്തിന് മുന്നില്‍ കൈ കൂപ്പുക മാത്രം ചെയ്യുന്നു..


വാക്കുകള്‍ പുറത്തു വരുമ്പോഴുണ്ടായ മാനസികമായ പ്രശ്നങ്ങള്‍ എന്നെ പല രീതിയിലും ബാധിക്കുന്നു.
അതേ ഭ്രാന്തിലാണ് ഞാനാ വരികള്‍ എഴുതിയത്.
എന്നാല്‍ ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു,അത് പുറത്തു വന്നില്ലെങ്കില്‍ വരുന്ന ഭ്രാന്ത് ഇതിനേക്കാള്‍ ഭയങ്കരമാകുമെന്ന്.
:)

പി എം അരുൺ October 15, 2009 at 11:04 PM  

നിബ്ബോടിച്ചാലും വിരോധമില്ലാ സുഹൃത്തേ മലയാന്മയെ കീ പാടില്‍ ആവാഹിക്കുന്ന ബൂലോകത്ത് ........

skcmalayalam admin October 18, 2009 at 7:37 PM  

kollaam,.....

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP