ഒരു കറക്കത്തിന് കീഴില്‍
>> Wednesday, October 21, 2009
കറങ്ങിക്കൊണ്ടേയിരിക്കുകയായിരുന്നു.
ക്ലോക്കിലെ സൂചിയുടെ ദിശയില്‍.
സാരിത്തുമ്പെറിഞ്ഞ് നിര്‍ത്തുന്നു.
കാറ്റവശേഷിച്ച് നില്‍ക്കുന്നു.
വീണ്ടും കറങ്ങാനോങ്ങുന്നു.
സാരി മുറുകെ കുരുങ്ങുന്നു.
പുറത്തോട്ട് തുറന്നിട്ട് കണ്ണുകള്‍,
ഭൂമി തൊടാത്ത കാലുകള്‍.
ഊര്‍ജ്ജത്തെ പ്രതിരോധിച്ചതാണ്.
ഒഴുക്കിനെതിരു നിന്നതാണ്.
ഉറക്കം വെടിഞ്ഞുറക്കിയതാണ്.
നാളെ റൂം ബോയ് ബില്ലുമായ് വരും.
കടം അവശേഷിച്ചാണ് പോകുന്നത്.
ഇന്ന് വരാത്ത പോലീസുകാര്‍-
നാളെ വരാതിരിക്കില്ല.
ആയിരം പ്രണയജോഡികള്‍ ഒപ്പുവെച്ച ചുമര്‍,
ഉറ പൊട്ടി പരുത്തി പറത്തിക്കൊണ്ടേയിരിക്കുന്ന കിടക്ക,
അവസാന തുള്ളിയിത് എന്ന്
പറഞ്ഞ്കൊണ്ടേയിരിക്കുന്ന ഷവര്‍,
ആയിരങ്ങളുടെ ശിഷ്ടമേറ്റുവാങ്ങിയ കക്കൂസ്,
എത്ര കൊടുത്തിട്ടും ദാഹമകറ്റാന്‍ പറ്റാത്ത മണ്‍കൂജ,
കുടിച്ചു വറ്റിക്കാത്ത കുപ്പിഗ്ലാസ്,
നെറ്റിയിലെ നനവിന്റെ ആര്‍ദ്രതയില്‍
കണ്ണാടിയോട് പറ്റിനില്‍ക്കുന്ന പൊട്ട്,
തുറക്കാത്ത സിന്ദൂരച്ചെപ്പ്,
ഗര്‍ഭനിരോധന ഉറകള്‍
-ഡസ്റ്റ് ബിന്നിലെ കാഴ്ചകള്‍
കുത്തഴിഞ്ഞ ഉടയാടയിലൊതുങ്ങിയ
ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നു.
ശേഷം സ്ക്രീനില്‍
12 comments:
കറന്റ് പോകുമ്പോള്‍ താനെ നില്‍ക്കും.ഓഫാക്കണ്ട.ല്ലേ?
:(
നില്‍ക്കണമല്ലോ.............!!!!!!!!!!!!!!
അര്‍ഹതയുള്ളവ മാത്രമേ അതി ജീവിക്കൂ _ഡാര്‍വിന്‍
:-)
ക്ലോക്കിലെ സൂചി ഒന്ന് പുറകോട്ട് കറങ്ങിയെങ്കില്‍...
പഴയവ പോകുന്നു, പുതിയവ വരുന്നു...
ഫുള്ളി ഓട്ടോമാറ്റിക്കാണല്ലെ :)
സെനു, പഴമ്പുരാണംസ്
നില്‍ക്കണമല്ലോ!!
സ്ക്രീനിലെന്തെന്നു ചോദ്യമരുതുത്തരം
മരണത്തിൻ മൌനമാകുന്നു..
വളരെ നല്ല കവിത
വായിച്ചിട്ടു തല കറങ്ങും പോലെ... :-) നല്ല കവിത...വരികൾ കാഴ്ച കാണിച്ചു....
കവിത നന്നായിരിക്കുന്നു..എങ്കിലും ദുര്‍ഗ്രാഹ്യത കൂടുന്നില്ലേ എന്നൊരു സംശയം.. ഉത്തരാധുനികത പ്രമേയത്തിലാവാം ശൈലിയില്‍ അതൊഴിവാക്കുന്നതായിരിക്കും നല്ലത്...അഭിനന്ദനങ്ങള്‍..!
ഉമേഷ് പിലിക്കോട്,
മിനി,
സേനു ഈപ്പന്‍ തോമസ്,
എം.പി.ഹാഷിം,
താരകന്‍,
സനാതനന്‍,
ദീപ ബിജോ അലക്സാന്‍ഡര്‍,
പി.എ.അനീഷ്,
കൃഷ്ണകുമാര്‍
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.
സസ്നേഹം,
അഭിജിത്ത് മടിക്കുന്ന്
nice
കഥയില്‍ നിന്നും മാറി ദൂരെ നില്‍ക്കുന്നവര്‍.....
Post a Comment