..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

നാല് വാക്കുകള്‍

>> Sunday, June 5, 2011

മറവി
ചില മറവികള്‍ പ്രിയപ്പെട്ടവര്‍ക്ക്
തരാന്‍ പറ്റാത്ത സമ്മാനമാണ്.
കണ്ണെടുക്കാനാവാത്ത വര്‍ണ്ണക്കടലാസില്‍
പൊതിഞ്ഞതിനാലായിരിക്കണം
പൊട്ടിച്ചാസ്വദിക്കാന്‍ പറ്റാത്തത്.

മായ്ഞ്ഞു പോയത്
മായ്ച്ചാല്‍ മായാത്തത് എന്റെ ചുണ്ടു കൊണ്ട് -
നിന്നിലെഴുതുന്ന കവിത മാത്രമായിരുന്നു,
അതുകൊണ്ടല്ലേ നീ രുചിക്കാത്ത എന്റെ ചുണ്ടിലെ കവിത
എന്റെ ചിരി പോലെ മായ്ഞ്ഞുപോയത്.

കണ്ണ്
എന്റെ കണ്ണുകള്‍ നിന്റെ കണ്ണില്‍ നിന്നു പൊഴിയുന്ന കണ്ണീരു പോലെയാണ്,
ഒലിച്ചിറങ്ങി മടിയിലേക്ക് അറ്റു വീഴും വരെ അത് നിന്റെ കണ്ണുമായി നേര്‍ രേഖാ ബന്ധത്തിലായിരിക്കില്ല.

സ്വപ്നം
സ്വപ്നങ്ങള്‍ നിനക്കുവേണ്ടി അളവറിയാതെ വാങ്ങിയ കുപ്പിവളകള്‍ പോലെയാണ്,
പാകമായാല്‍ കൈത്തണ്ടയില്‍ കിടന്ന് കിലുങ്ങിച്ചിരിക്കും,
പാകമാകാത്തവ ചോരപൊടിച്ച് ചിതറിക്കിടക്കും.

9 comments:

അഭിജിത്ത് മടിക്കുന്ന് June 5, 2011 at 4:54 PM  

കുറ്റിപ്പെന്‍സിലില്‍ വീണ്ടും ആളനക്കവും ഒച്ചയും

SAJAN S June 5, 2011 at 5:00 PM  

ചില മറവികള്‍ പ്രിയപ്പെട്ടവര്‍ക്ക്
തരാന്‍ പറ്റാത്ത സമ്മാനമാണ്. :)

രഞ്ജിത്ത് കലിംഗപുരം June 5, 2011 at 5:16 PM  

പാകമായാല്‍ കൈത്തണ്ടയില്‍ കിടന്ന് കിലുങ്ങിച്ചിരിക്കും,
പാകമാകാത്തവ ചോരപൊടിച്ച് ചിതറിക്കിടക്കും.

എത്ര മനോഹരമാണ് ഭാവന...അഭിനന്ദനങ്ങൾ...ഇങ്ങ് ബൂലോകത്തേയ്ക്ക് വീണ്ടുമെത്തിയതിൽ വളരെ സന്തോഷം...

JITHU June 5, 2011 at 6:28 PM  

Super.....Abhinandanangal

ഉമേഷ്‌ പിലിക്കോട് June 6, 2011 at 2:24 PM  

സ്വപ്നങ്ങള്‍ നിനക്കുവേണ്ടി അളവറിയാതെ വാങ്ങിയ കുപ്പിവളകള്‍ പോലെയാണ്,
പാകമായാല്‍ കൈത്തണ്ടയില്‍ കിടന്ന് കിലുങ്ങിച്ചിരിക്കും,
പാകമാകാത്തവ ചോരപൊടിച്ച് ചിതറിക്കിടക്കും.

double like!!!

ഷൈജു കോട്ടാത്തല June 9, 2011 at 10:06 AM  

ഈ ആളനക്കം ഇനി നിലയ്ക്കരുത്.വെറുതെ പോകേണ്ട വാക്കുകളല്ല ഈ നാലു വാക്കുകള്‍.. ഇത് പിന്‍ തുടരേണ്ടുന്ന വാക്കുകള്‍

u can decorate words,
by d help of a needle.
y needle
...can penitrate.

ശ്രീദേവി June 9, 2011 at 9:29 PM  

നല്ല വരികള്‍.പാകമാകാത്ത കുപ്പിവളകള്‍...

വാല്‍മീകന്‍ October 10, 2011 at 3:34 PM  

നല്ല വരികള്‍

Satheesan .Op December 23, 2011 at 5:07 PM  

സ്വപ്നങ്ങള്‍ നിനക്കുവേണ്ടി അളവറിയാതെ വാങ്ങിയ കുപ്പിവളകള്‍ പോലെയാണ്,
പാകമായാല്‍ കൈത്തണ്ടയില്‍ കിടന്ന് കിലുങ്ങിച്ചിരിക്കും,
പാകമാകാത്തവ ചോരപൊടിച്ച് ചിതറിക്കിടക്കും.

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP