..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

കുറച്ചുപേരെ കുറിച്ച്

>> Thursday, December 2, 2010

രാള്‍ നല്ല വിശ്വാസിയായിരുന്നു.
കുറച്ചു വിശ്വാസികള്‍ ചേര്‍ന്ന് കൈയ്യും,
വിശ്വാസിക്കു വോട്ടു ചെയ്യാന്‍ പറഞ്ഞവര്‍ ചേര്‍ന്ന്
ജീവിതവുമെടുത്തു.

റ്റൊരാള്‍ ഭയങ്കരം ആശയവാദിയായിരുന്നു.
ആശയങ്ങളെ തീവ്രമായി വാദിക്കാന്‍ പരിശീലിച്ചത്
സഹോദരന്റെ കൈയ്യെടുത്തായിരുന്നു.

വേറൊരാള്‍ ദൈവത്തിന്റെ കാവല്‍ക്കാരനായിരുന്നു.
ദൈവത്തിന് മെറിറ്റ് സീറ്റില്‍ അഡ്മിഷനായപ്പോള്‍
ദൈവത്തെ കുരിശിലേറ്റി.

നിയുമുണ്ടൊരാള്‍,
രാഷ്ട്രനിര്‍മ്മാണമാണ് പോലും തൊഴില്‍.
ന്യൂനതകളോടുള്ള ആക്രാന്തം കാരണം
ന്യൂനപക്ഷത്തിന്റെ ജീവനും മാനവുമെടുത്തയാള്‍.

പിന്നെയും ചിലരുണ്ട്,
ഗാന്ധി നെയ്ത വെള്ളവസ്ത്രത്തില്‍
എത്ര ചോരവീണാലും
മതമുതലെടുപ്പിന്റെ സര്‍ഫില്‍ മുങ്ങുന്നവര്‍.

ള്‍ക്കാര്‍ ഇനിയും കുറച്ചുണ്ട്.
പക്ഷെ അനക്കാന്‍ നാവില്ല,
ഉയര്‍ത്താന്‍ വിരലില്ല.

15 comments:

അഭിജിത്ത് മടിക്കുന്ന് December 2, 2010 at 1:57 PM  

അനക്കാന്‍ നാവില്ലാത്ത,
ഉയര്‍ത്താന്‍ വിരലില്ലാത്തവരോട്

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. December 2, 2010 at 2:46 PM  

അനക്കാന്‍ നാവില്ല, ഉയര്‍ത്താന്‍ വിരലും. :(

koya kozhikode December 2, 2010 at 3:21 PM  

kollam varikalum athile asayangalum enik ishttayi !

ഉമേഷ്‌ പിലിക്കൊട് December 2, 2010 at 4:32 PM  

കൊള്ളാം അഭീ... പതിവ് പോലെ നന്നായിട്ടുണ്ട് !!
:-)

Jeevan December 2, 2010 at 7:18 PM  

:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) December 4, 2010 at 5:58 PM  

കാണണ്ട
കേള്‍ക്കണ്ട
പറയണ്ട

Ranjith December 4, 2010 at 9:38 PM  

അഭിപ്രായം പറയാന്‍ പോലും കെല്‍പ്പില്ലാതെ അന്തിച്ചിരിക്കുന്നു ഞാന്‍...
ഇതാണ് കവിത...
അഭിനന്ദനങ്ങള്‍..
ഒരായിരം അഭിനന്ദനങ്ങള്‍...
അത്യുന്നതമായൊരു വായനാനുഭവം....

Sreedevi December 8, 2010 at 8:13 AM  

അനക്കാന്‍ നാവും ഉയര്‍ത്താന്‍ വിരലും നഷ്‌ടമായ ഭൂരിപക്ഷത്തിനു...

റ്റോംസ്‌ || thattakam .com December 21, 2010 at 9:20 PM  

കവിത ഇന്നാണ് വായിച്ചത്.. നന്നായിരിക്കുന്നു

പ്രദീപ്‌ പേരശ്ശന്നൂര്‍ December 22, 2010 at 3:17 PM  

kollam

Vinodkumar Thallasseri January 3, 2011 at 8:16 PM  

Good Abhijith. Keep it up.

സുജിത് കയ്യൂര്‍ January 17, 2011 at 8:25 AM  

nannaayitund.

saneen@natural January 20, 2011 at 6:02 PM  

ente blog
http://www.saneenow.blogspot.com
follow cheythal chakkara muttayi mangitharaam..
kashtahppettu blog undakkiyittum enikku followers kurawaa.....

jayarajmurukkumpuzha February 25, 2011 at 6:03 PM  

aashamsakal........

salt May 20, 2011 at 6:02 PM  

abhijith ashok.... kandit kure aayalo... ezhutharille?

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP