മുന്നോട്ട് നീങ്ങുന്നവയില്‍ ഒന്ന്
>> Wednesday, February 10, 2010
മരങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ് നീങ്ങുന്നതെന്ന്
മനസ്സിലാക്കിയത് പുറംതിരിഞ്ഞിരിക്കുമ്പോഴായിരുന്നു.
ആപേക്ഷികത നിശ്ചലനാക്കിയപ്പോഴും
ചലനത്തിന്റെ അനന്ത സാധ്യതകള്‍
ചാട്ടവാര്‍ വീശിയടിച്ച് ഓടിക്കുകയായിരുന്നു.
ഓടി മുന്നിലെത്തിയ നിന്നേക്കാള്‍
ഓടിച്ച് മുന്നിലെത്തിയ എന്നെ
സ്വീകാര്യനാക്കിയതും അതായിരുന്നു.
ആ മരത്തൊട്ടില്‍ എന്നെയും പേറി
അന്നാടിയതെങ്ങോട്ടാവാം?
മുന്നോട്ടോ, പിന്നോട്ടോ?
അന്ന് ഞാനെങ്ങനെയാവാം കിടന്നിരിക്കുക?
മുഖം നോക്കിയോ പുറം തിരിഞ്ഞോ?
നമുക്ക്മേല്‍ പെയ്തിരുന്ന പ്രണയമഴയില്‍ കുതിര്‍ന്ന്
ആ ഒഴുക്കില്‍ നിന്റെ ചങ്ങാത്തവും ചങ്ങാടവും
നീങ്ങിയതെങ്ങോട്ടായിരുന്നു?
മുന്നോട്ട് തന്നെയല്ലേ?
ഇനിയാ മരം എന്നെയും പേറി എങ്ങോട്ടാവാം തിരിക്കുക?
തെക്കോട്ടോ,വടക്കോട്ടോ?
മുന്നോട്ടോ,പിന്നോട്ടോ?
മരം മുന്നോട്ടേക്കും മരണം പിന്നോട്ടേക്കുമല്ലേ?
മരം ഒരിക്കലും നിശ്ചലനല്ലെന്നു പറഞ്ഞത്
ഇണചേര്‍ക്കാതെ ഉരുളുന്ന ചക്രങ്ങളല്ല,
പുറം തിരിഞ്ഞിരിക്കുന്ന ഞാനാണ്.
6 comments:
മോഹം പോലെ
അന്ന് ഞാനെങ്ങനെയാവാം കിടന്നിരിക്കുക?
മുഖം നോക്കിയോ പുറം തിരിഞ്ഞോ?
അഭീ,
കൊള്ളാവെടോ... ആശംസ്കള്‍
മുന്നോട്ടിരുന്ന് പിന്നോട്ട് പോകാന്‍...
:-)
'മരം ഒരിക്കലും നിശ്ചലനല്ലെന്നു പറഞ്ഞത്
ഇണചേര്‍ക്കാതെ ഉരുളുന്ന ചക്രങ്ങളല്ല,
പുറം തിരിഞ്ഞിരിക്കുന്ന ഞാനാണ്.'
ഇത് ശരി.
എങ്കിലും ആകെ ഒരു കണ്‍ഫ്യൂഷന്‍. എണ്റ്റെ വായനയുടെ പ്രശ്നമാണോ?
പ്രിയ റ്റോംസ്,
ഉമേഷേട്ടന്‍,
രാമേട്ടന്‍,
തലശ്ശേരി..
എല്ലാര്‍ക്കും നന്ദി.
വിനു ഏട്ടനോട്,
താങ്കളുടെ വായനയുടെ പ്രശ്നമല്ല.
എന്റെ എഴുത്തിന്റെ പ്രശ്നം തന്നെ.
കുറച്ചു നാളായി വരികള്‍ ഈ പ്രശ്നം അനുഭവിക്കുന്നു.പ്രതിവിധി അറിയില്ല.
Post a Comment