..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

ഉപ്പിലിട്ട മാങ്ങകള്‍

>> Tuesday, June 8, 2010


അടുക്കള മൂലയിലിരിക്കുന്ന അരയോളം ഉയരമുള്ള ഭരണിയില്‍
ഒളിച്ചിരിക്കുന്ന ഉപ്പിലിട്ടുവെച്ച ഒട്ടുമാങ്ങകളിലേക്കായിരുന്നു,
അമ്മൂമ്മ മുറ്റത്ത് മെടഞ്ഞിട്ടിരിക്കുന്ന ഓലകളില്‍ ചവിട്ടി വഴുതാതെ,
ചളിവെള്ളം ചവിട്ടിത്തെറിപ്പിച്ച് നീങ്ങാറ്.
നിധി പോലെ,ചാണകം മെഴുകിയ കൂട്ടയില്‍
മറച്ചുവെച്ചിട്ടുണ്ടാകും ആ ഭരണി.
രോമങ്ങള്‍ ചെരണ്ടിയ ചിരട്ടത്തവിയില്‍
പൊന്തിവരുന്ന ഉപ്പിലിട്ട മാങ്ങകള്‍ ലഹരിയുണ്ടാക്കാറ്
മുളച്ചിട്ടില്ലാത്ത അണപ്പല്ലിന്റെ അരികിലായിരുന്നു.

കഴിഞ്ഞുപോയ മാമ്പഴക്കാ‍ലത്ത് പെറുക്കിക്കൂട്ടിയ
ചള്ളും മൂത്തതും വാടിയതുമായ ഒട്ടുമാങ്ങകളുടെ ഈ കോലം
അമ്മൂമ്മയുടെ ബ്ലൌസിടാത്ത മുലകള്‍ പോലെയായിരുന്നു.
ഉപ്പുസത്യാഗ്രഹത്തിന്റെ പഴക്കമുള്ള അമ്മൂമ്മ ഭരണിയില്‍ നിന്ന്-
ഉപ്പിലിട്ടതെടുത്ത് കഞ്ഞിപ്പാത്രത്തിലേക്ക് ഇടുമ്പോള്‍
തൂങ്ങുന്ന മുലകള്‍ കണ്ട് ചിരിക്കാറുണ്ട്.

ഓര്‍മമ്മയിലില്ല പലതും,
ചുമരില്‍ തേച്ച കുമ്മായം പോലെ
ഓര്‍മ്മകള്‍ പലതും അടര്‍ന്ന് പോയിരുന്നു.
പൊട്ടിയ മൂലയോടിലേ കോരിച്ചൊരിയുന്ന മഴ
തുള്ളിത്തുള്ളിയായി കഞ്ഞിക്കലത്തിലേക്ക് വീഴുന്ന പോലെ,
ഓര്‍മ്മകള്‍ പലതും അരിച്ചെടുക്കപ്പെട്ടിരുന്നു.
---------------------------------------------------------

എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടാന്‍ അമ്മ നേരിട്ട് വന്നു.
കോരിച്ചൊരിയുന്ന മഴയെ വൈപ്പര്‍ തൂത്തെറിഞ്ഞു-
കളയുന്നുവെങ്കിലും വീട്ടിലേക്കുള്ള വഴി പോലും മനസ്സില്‍ വരുന്നില്ല.

കുശലാന്വേഷണങ്ങള്‍ക്കിടയില്‍ മക്കളുടെ ചോദ്യം:
‘ഞങ്ങള്‍ക്കും പെറുക്കി വെച്ചിട്ടുണ്ടാകില്ലേ ഗ്രാന്റ്മാ,
അച്ചന്റെ പ്രിയപ്പെട്ട ഉപ്പുമാങ്ങകള്‍?‘

അതിനിടയില്‍ എത്ര മുലകള്‍ കണ്ടു..
എത്ര രുചികള്‍ കൊണ്ടു..
അമ്മൂമ്മയുടെ തൂങ്ങുന്ന മുലകളും ഉപ്പിലിട്ടതും
പണ്ടേ മറന്നു പോയിരിക്കുന്നു.

13 comments:

അഭിജിത്ത് മടിക്കുന്ന് June 8, 2010 at 11:00 AM  

കവിതയാണെന്നൊന്നും കൂട്ടണ്ട...
:)

Mohamed Salahudheen June 9, 2010 at 12:34 AM  

കൂട്ടി, ഇഷ്ടായി

Abdulkader kodungallur June 9, 2010 at 5:12 PM  

തൂങ്ങാത്ത മുലകള്‍ ഉപ്പുഭരണികളീല്‍ വീഴാതിരിക്കട്ടെ

രാജേഷ്‌ ചിത്തിര June 9, 2010 at 8:56 PM  

:)

kambarRm June 9, 2010 at 9:21 PM  

ഉപ്പിലിട്ട മാങ്ങയോട് ഇത്ര കൊതിയായിരുന്നോ..
കൊള്ളാം, ചില നിരീക്ഷണങ്ങൾ ബഹുജോർ., അഭിനന്ദനങ്ങൾ..

K@nn(())raan*خلي ولي June 10, 2010 at 10:03 PM  

കുറെ മുന്‍പ് ഇതുവഴി വന്നിരുന്നു. അന്ന് കമന്റാന്‍ അധികാരമുണ്ടായിരുന്നില്ല.
നല്ല ബ്ലോഗ്‌. നല്ല അവതരണം. ആശംസകള്‍ നേരുന്നു.

Umesh Pilicode June 11, 2010 at 10:44 AM  

ആശംസകള്‍
കൊള്ളാം നന്നായിട്ടുണ്ട്

shreehari June 12, 2010 at 6:22 PM  

വ്യക്തമായി വായിച്ചു,പക്ഷെ ഒന്നും കത്തിയില്ല

Manoraj June 16, 2010 at 8:19 PM  

കൊള്ളാം .. നല്ല എഴുത്ത്

Shaiju E June 18, 2010 at 11:51 AM  

nice work keap going

SUJITH KAYYUR October 20, 2010 at 7:58 AM  

Moshamaayilla

മത്താപ്പ് November 1, 2010 at 12:33 AM  

:)കാണാനേ ഇല്ലല്ലോ സഖാവേ....

മഴവില്ലും മയില്‍‌പീലിയും December 7, 2010 at 2:29 PM  

നല്ല പുളി ഈ കണ്ണിമാങ്ങയ്ക്ക്

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP