കാവല്‍ക്കാരിക്ക്
>> Friday, January 22, 2010
താഴെ നിന്ന് വിരല്‍ത്തുമ്പ് നീട്ടി ഞാനിവിടെയുണ്ടെന്ന
നിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഈ കുന്നിനെ മരുഭൂമിയാക്കുന്നില്ല.
കടല്‍ അതിരിട്ട ആകാശവട്ടത്തില്‍ നിന്ന്
എന്‍ മിഴി മാറ്റാതെ താഴെ നീ കാവലിരിക്കുന്നു.
സ്വപ്നങ്ങള്‍ക്ക് ആകാശവര്‍ണമായത്കൊണ്ടാ
ഇവിടെ മരുഭൂമികള്‍ സൃഷ്ടിക്കപ്പെടാത്തതെന്ന്
നീ പറഞ്ഞു.
കണ്ണിലൊതുങ്ങാത്ത സ്വപ്നങ്ങളും കൊണ്ട്
അഗാധതയിലേക്ക് വീഴാത്തത് ഈ കുന്ന്
നിന്‍ വിരല്‍ത്തുമ്പിലെന്ന വിശ്വാസത്താലെന്ന്
ഞാന്‍ പറഞ്ഞു.
അതിരിട്ട് തിരിച്ച കശുമാവുകള്‍ കുലുക്കി,
വേര്‍തിരിക്കുന്നതിന്റെ വേദനയോടെ
കശുമാങ്ങ പറിച്ചെടുത്ത് ഊമ്പിക്കുടിച്ച്
കശുവണ്ടി ഷര്‍ട്ടിന്റെ കീശയിലിട്ട്,
കളയാത്ത താടിരോമങ്ങള്‍ പോലെ
ഉണങ്ങിയ പുല്‍പ്പരപ്പിലൂടെ,
പുലയന്റെയും നായരുടെയും തീയ്യന്റെയും
ശ്മശാനപ്പറമ്പിലൂടെ,
ഉയരത്തിന്റെ ദാഹത്താല്‍ താഴ്ചയുടെ ആര്‍ദ്രതയിലേക്ക്
കുടലാഴ്ത്തുന്ന പൊട്ടക്കിണറ്റിന്റെ അരികിലൂടെ,
ആരോ എന്നൊ മറന്നുവെച്ച വീടിന്റെ അകത്തളത്തിലൂടെ,
ഉറുമ്പിന്‍പുറ്റില്‍ മാളങ്ങള്‍ തിരയുന്ന മൂര്‍ഖനെപ്പോലെ,
ഗുളികന്‍ ഉറഞ്ഞാടുന്ന അറക്കരികിലൂടെ,
കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ,
നിന്റെ സ്വപ്നങ്ങളുടെ ചൂളി പറത്തി കടലകൊറിച്ച്,
ചുറ്റിയ വഴിയിലൂടെ തന്നെ വീണ്ടും വീണ്ടും അലയുമ്പോള്‍,
ചൂണ്ടുവിരല്‍ മുകളിലേക്കുയര്‍ത്തിപ്പിടിച്ച്
കാവല്‍ നില്‍ക്കുന്ന നിന്റെ സഹനമാണ് ഇന്നെന്റെ വാക്കുകള്‍.
ഇനിയെന്‍ സാമ്രാജ്യം വിഴുങ്ങാന്‍ വരുന്ന
യന്ത്രഭീമന്റെ വായിലേക്ക് നോക്കി
നിസ്സഹായയായ് നില്‍ക്കുന്ന നിന്നെയാണെനിക്ക് പേടിയും.
വാല്‍ ചുരുട്ടി അടിക്കട്ടെ,
നഖത്താല്‍ മാന്തിപ്പറിക്കട്ടെ,
അടിയോടെ പിഴുതെടുത്തോട്ടെ,
മരുഭൂവില്‍ പുതു സാമ്രാജ്യം കെട്ടിപ്പടുക്കട്ടെ,
മുകളിലേക്കുയര്‍ത്തിയെന്‍ മാര്‍ഗ്ഗം തെളിക്കുന്ന
നിന്‍ വിരര്‍ത്തുമ്പിലാണെന്റെ വാക്കുകള്‍..
ഓര്‍ക്കുക നീ:
നിനക്കെന്നെയോ നിന്നെയോ പേടിയില്ലാത്ത നാള്‍ വരെ
നീ വിരല്‍ ചൂണ്ടുന്ന എന്‍ സാമ്രാജ്യം എനിക്കന്യമല്ല.
10 comments:
ഇനിയെന്‍ സാമ്രാജ്യം വിഴുങ്ങാന്‍ വരുന്ന
യന്ത്രഭീമന്റെ വായിലേക്ക് നോക്കി
നിസ്സഹായയായ് നില്‍ക്കുന്ന നിന്നെയാണെനിക്ക് പേടിയും.
സ്വപ്നങ്ങള്‍ക്ക് ആകാശവര്‍ണമായത്കൊണ്ടാ
ഇവിടെ മരുഭൂമികള്‍ സൃഷ്ടിക്കപ്പെടാത്തതെന്ന്
നീ പറഞ്ഞു
നിനക്കെന്നെയോ നിന്നെയോ പേടിയില്ലാത്ത നാള്‍ വരെ
നീ വിരല്‍ ചൂണ്ടുന്ന എന്‍ സാമ്രാജ്യം എനിക്കന്യമല്ല....ഗുഡ്!
ഇനിയെന്‍ സാമ്രാജ്യം വിഴുങ്ങാന്‍ വരുന്ന
യന്ത്രഭീമന്റെ വായിലേക്ക് നോക്കി
നിസ്സഹായയായ് നില്‍ക്കുന്ന നിന്നെയാണെനിക്ക് പേടിയും.
www.tomskonumadam.blogspot.com
ഒത്തിരി നന്നായി, ഇടവേളക്കു ശേഷം ഉഗ്രൻ, ഇതാ ഇവിടെ ഒരു മാസമായി ഒരു കൊച്ചു യന്ത്രൻ വന്ന് ഒരു സ്വകാര്യ വ്യക്തിയുടെതാണെങ്കിലും എന്റെ അയൽപക്കത്തെ മരങ്ങൾ മുറിച്ച് വീഴ്ത്തിക്കൊണ്ടേയിരിക്കുന്നു. നിസ്സഹായരായ പക്ഷികളുടെ വിളികേട്ട് എനിക്കൊന്നും ചെയ്യാനാവില്ല.
പിന്നെ ഇതും കൂടി സമയം കിട്ടിയാൽ നോക്കുമെന്ന് വിശ്വസിക്കുന്നു. അഭിപ്രായം എഴുതണേ.
http://mini-chithrasalaphotos.blogspot.com/2010/01/blog-post_1894.html
നന്നായിട്ടുണ്ട് വരികള്‍...ആശയവും....അഭിവാദ്യങ്ങള്‍....
kollam mashe aasamsakal
"എന്റെ ബാല്യവും കൗമാരവും ഇപ്പോഴീ യൗവനവും
നാളത്തെ വാര്‍ദ്ധക്യവും നിനക്കായ് ഞാന്‍ പകുത്തു നല്‍കി
എന്നിട്ടും നീ എന്റെ മാര്‍ പിളര്‍ന്നു , എന്നിട്ടും നീയെന്ന്നെ
വിവസ്ത്രയാക്കി,
ഒരു ഖോര സര്‍പ്പമായ് എന്റെ ചാരിത്ര്യത്തെ ഖേദമില്ലാതെ നീ
ചവച്ചു തുപ്പി
എന്നിട്ടുമൊരുതുള്ളി കണ്ണീര്‍ പൊഴിക്കാതെ നിന്‍ കേളികള്‍
കണ്ട് ഞാന്‍ നിന്നു "
വരികള്‍ നന്നായിരിക്കുന്നു ആശയത്തെ കുറച്ചു കൂടി സംബുഷ്ടമാകകുക കാരണം ഇതാണ് ഏറ്റവും നല്ല സമയം ആശയങ്ങള്‍ക്കും എഴുത്തിനും ആശംസകള്‍
abhijith, nannaayirikkunnu.
off;
malayaalam ezhuthan ariyilla ippo. enikkalla, linux nu
അഭിപ്രായം രേഖപ്പെടുത്തിയവരോടും വായിച്ചവരോടും നന്ദി അറിയിക്കുന്നു
Post a Comment