എന്നില്‍ വാക്കുകള്‍ ജനിക്കുന്നത്?
>> Sunday, September 20, 2009
അവളോടുള്ള പ്രണയത്തിന്റെ വാക്കുകളെ
എന്നും അക്ഷരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
അവള്‍ക്കായ് വാക്കുകള്‍ വഴങ്ങിയിരുന്നില്ല.
ഇന്നും ദുഖത്തോടെ അവള്‍ക്ക് വേണ്ടി
അക്ഷരങ്ങള്‍ പെറുക്കി വെക്കുന്നു.
ഒരു വിധം അടക്കി നിര്‍ത്തുന്നു.
വീണ്ടും അത് മറ്റെന്തോ സ്വന്തമാക്കുന്നു.
ഇതിനെ ഞാനെങ്ങനെ കവിതയെന്നു വിളിക്കും?
ഞാനെഴുതിയതിന്റെ അര്‍ത്ഥം മാറ്റുന്നത്
അക്ഷരങ്ങളാണോ,വാക്കുകളാണോ,
അവ ചേരുമ്പോഴുണ്ടാകുന്ന ശബ്ദമാണോ?
അന്നടുക്കിവെച്ച വാക്കുകളെ ഒഴുക്കി-
വിടാന്‍ മഴയുണ്ടാരുന്നു.
ഇന്ന് പ്രതിഫലമായ ചുംബനങ്ങള്‍
കയറ്റി വിടാന്‍ തോണി അയക്കുന്നു,
അത് മറ്റെന്തിനോ വിരിച്ച വലയില്‍ കുടുങ്ങുന്നു.
എങ്കിലും ചുംബനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.
അക്ഷരങ്ങളുടെ,വാക്കുകളുടെ,ചിന്തകളുടെ മറ മൂടി
നീയിന്നും മറഞ്ഞിരിക്കുന്നു,ആര്‍ക്കും പിടി കൊടുക്കാതെ,
എനിക്കായ് മാത്രം..
ഇതിനെ അര്‍ദ്ധമനസ്സോടെ കവിതയെന്നു വിളിക്കുന്നു.


