..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

തിരിച്ചു കയറാത്ത കുപ്പിവളകള്‍

>> Monday, May 10, 2010


നിന്റെ ഉള്ളം കൈയ്യില്‍ കൈചേര്‍ത്ത് പിടിച്ച് വലിച്ച്,
ആറാട്ടിന് ചന്തയില്‍ നിന്ന് വാങ്ങി,
കൂമ്പിയ കൈവിരലുകളിലൂടെ,
നിന്റെ നേര്‍ത്ത കൈയ്യില്‍ കോര്‍ത്ത കുപ്പിവളകള്‍
ഇന്നും കിലുങ്ങിച്ചിരിക്കുന്നുണ്ട്.
നേട്ടങ്ങളെല്ലാം നിന്നില്‍ നോട്ടങ്ങളായ് നിറഞ്ഞപ്പോഴും
പൊട്ടാതെ സൂക്ഷിച്ചിരുന്നു നീ
ആ ചുവന്ന നിറമുള്ള കുപ്പിവളകള്‍.
എത്താക്കൊമ്പിലെ മാങ്ങയ്ക്കും,
വരണ്ട മണ്ണില്‍ വെള്ളം തിരഞ്ഞ ചിരട്ടയ്ക്കും,
കണ്ണുപൊത്തിക്കളിച്ച തൂണുകള്‍ക്കും
പൊട്ടിക്കാന്‍ പറ്റാത്തവിധം സൂക്ഷിച്ചിരുന്നു
നീ ആ കുപ്പിവളകള്‍.
പത്താം ക്ലാസിലെ പിറകിലേ ബെഞ്ചിലിരുന്ന
ആ കള്ളുകുടിയന്‍ ദാസന്‍ പൊട്ടിയ വളകളുമായി
വളചൊട്ടിക്കളി കളിക്കുമ്പോള്‍,
ആരും കാണാതെ തൂവാലയില്‍ മറച്ചുവെച്ചിരുന്നു
നീ ആ കുപ്പിവളകള്‍.
കൈയ്യിലെ പൊന്തിനില്‍ക്കുന്ന ഞരമ്പുകളിലെ-
ഒഴുക്കിന്റെ താളം ആ വളകളിലെവിടെയോ
തളം കെട്ടിക്കിടക്കുന്നുണ്ട് ഇന്നും.
നുള്ളിയും പിച്ചിയും കണ്ണുകലക്കി അടര്‍ന്നുപോയ
നേര്‍ത്ത രോമങ്ങള്‍ പൊട്ടാവട്ടത്തിലിന്നും
പറ്റിപ്പിടിച്ചിരിപ്പുണ്ട്.

വാച്ചിനും സമയത്തിനും കയ്യേറാന്‍ പറ്റാതിരുന്ന
കൈത്തണ്ടയില്‍ കാലപ്പഴക്കത്താല്‍ ഓര്‍മ്മകള്‍
വീര്‍ത്തുവരുന്നുണ്ടെന്നറിഞ്ഞില്ല ഞാന്‍.
ആസക്തിയുടെ തടിച്ച പേശികള്‍,
വളകളെ പൊട്ടിച്ചു കളയുമായിരുന്നു അല്ലേ?

എങ്കിലും ബാക്കി വെച്ചിരുന്നു നീ
പൊട്ടാതെ ആ കുപ്പിവളകള്‍.
ഇനി ഒരിക്കലും തിരിച്ച് കയറാത്ത ആ
കുപ്പിവളകള്‍ എനിക്കായ് ഊരിവെച്ചിരുന്നു.
നിന്റെ കൈ നിറയാത്ത
പൊട്ടാത്ത കുപ്പിവള വട്ടത്തിലേ,
ഇന്നും ഞാന്‍ അറിയുന്നുണ്ട്,
കൊഞ്ചലും കരച്ചിലും പൊട്ടിച്ചിരിയും നിറഞ്ഞ
ഒഴുക്കിന്റെ മര്‍മ്മരങ്ങള്‍,ഓര്‍മ്മകളുടെ കിലുക്കങ്ങള്‍...

12 comments:

അഭിജിത്ത് മടിക്കുന്ന് May 10, 2010 at 8:31 PM  

വലിയ ഇടവേളയ്ക്ക് ശേഷം ഒരു ചെറിയ പോസ്റ്റ്

എന്‍.ബി.സുരേഷ് May 10, 2010 at 11:14 PM  

കന്യകമാര്‍ക്കു നവാനുരാഗം
കമ്രശോണ സ്പടികവളകള്‍
ഒന്നുപൊട്ടിയാല്‍ മറ്റൊന്ന്
വൈലോ‍ാപ്പിള്ളിയുടെ ഈ ദര്‍ശനതിനെതിരെയോ
സമാന്തരമോ?

കുട്ടിക്കാലപ്രണയത്തിന്റെ ഒരു മാസ്മരികതയെ... ഹൊ!

ആദ്യപ്രണയം
ആദ്യപുസ്തകം
ആദ്യചുംബനം
ഒരിക്കലും മറക്കാത്തവ എന്നുമില്ലെ?

രാമചന്ദ്രൻ വെട്ടിക്കാട്ട് May 11, 2010 at 4:02 PM  

നിറമുള്ള ഓര്‍മ്മകള്‍

Sukanya May 11, 2010 at 4:07 PM  

വളരെ നന്നായിട്ടുണ്ട്. ആഴവും വ്യാപ്തിയും ഉള്ള നല്ല കവിത.

രാജേഷ്‌ ചിത്തിര May 11, 2010 at 4:11 PM  

ഓര്‍മ്മകളുടെ കിലുക്കങ്ങള്‍..:)

Umesh Pilicode May 11, 2010 at 6:42 PM  

aasamsaakal ........

Mohamed Salahudheen May 14, 2010 at 10:38 AM  

വളക്കിലുക്കം മനസ്സില്

Mohamed Salahudheen May 14, 2010 at 10:38 AM  

വളക്കിലുക്കം മനസ്സില്

Rafiq May 19, 2010 at 11:53 AM  

:)

RASIN May 28, 2010 at 3:45 PM  

abhi...u drawn me up to a white cloud....wer i c me in half trouser and playing marble...i c dos sizzling little eyes...which 1c gav me energy to leavde de warm bed...

u r a wizard of feel.....done great

അഭിജിത്ത് മടിക്കുന്ന് June 23, 2010 at 4:26 PM  

എന്‍.ബി.സുരേഷ്:

രണ്ടുമല്ല.വ്യത്യസ്തമായ കോണില്‍ നിന്ന് വായിച്ചതിന് നന്ദി.

മാറുന്ന മലയാളി:
:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്:
നന്ദി വാക്കില്‍ തളയ്ക്കുന്നില്ല.

സുകന്യ:
:)നന്ദി

രാജേഷ് ചിത്തിര:
:)കുറച്ച് ഓര്‍മ്മകളുടെ കിലുക്കങ്ങള്‍ ഏറ്റുവാങ്ങിയതിന് നന്ദി.

ഉമേഷ് പിലിക്കോട്:
:)

സലാഹ്:
വളകിലുക്കം മനസ്സിലെത്തി എന്നറിഞ്ഞതില്‍ സന്തോഷം.നന്ദി.

ഡെസ്പരാഡോ:
:)

രസിന്‍:
ഞാന്‍ അത്രയ്ക്കൊക്കെ ആയോ?;)

anju minesh April 20, 2011 at 12:31 PM  

abijith ee kavitha prisideekarikkan ngalude website pariganikkunnundu.if u interested plzz reply...for details contact: anjunair168@gmail.com

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP