..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

നാവടക്കുന്നവര്‍

>> Monday, December 21, 2009

രണ്ട് ചുണ്ടുകളെയും മുറിച്ച് നാവ്
പുറത്തേക്ക് വരാതെ നോക്കും.
മിക്സിബ്ലേഡിന്റെ എരിവ് നാവില്‍തേച്ച് പിടിപ്പിക്കും.
അമ്മിക്കല്ലിന്റെ അരവില്‍ കഥകള്‍ നിറയും.
ഉമിനീര് തെറിപ്പിക്കും.
ഒച്ചയാക്കാതിരിക്കും.

ആദ്യമായ് ഇങ്ക്വിലാബ് വിളിച്ചപ്പോള്‍
നിരാഹാരമിരിക്കേണ്ടിവന്നു.
നാവല്ല വയറ് നിറയ്ക്കുന്നതെന്ന് പറഞ്ഞു.
രുചിയെ പട്ടിണിക്കിട്ടു.

പ്രാര്‍ത്ഥനാനേരത്തിന്റെ ശാന്തത മുറിച്ചവന്‍
പുറത്ത് വന്നപ്പോള്‍
അമ്മിക്കല്ലില്‍ കുരുമുളകരച്ച്
കണ്ണില്‍തേച്ച് ഒച്ചയാക്കാതെ
കരയാന്‍ പറഞ്ഞു.

ഭ്രാന്തന്‍ നായയുടെ വാല് പോലെ
നാവെന്നും നിവര്‍ന്നിരിക്കില്ല.
സ്കൂള്‍ ബസിന്റെ കറുത്ത കണ്ണാടിച്ചില്ലിലൂടെ
സൂര്യനെകാണിച്ച് നാവില്‍ വെള്ളമൂറിപ്പിക്കും.
ഈ എരിവാണ് രുചിയെന്ന് കള്ളം പറയും.
കുഴല്‍ വെച്ച് വയറ്റിലേക്ക് എളുപ്പവഴിയുണ്ടാക്കും.
ചോറുരുട്ടി അണ്ണാക്കിലേക്ക് തള്ളിവിടും.
നാവ് വളയ്ക്കാതെ അന്നമെന്ന് പറയിക്കും.

7 comments:

അഭിജിത്ത് മടിക്കുന്ന് December 21, 2009 at 8:29 PM  

എരിവ് രുചിയെന്ന് കള്ളം പറയുന്ന രക്ഷിതാക്കളോട്

Umesh Pilicode December 21, 2009 at 10:49 PM  

ആദ്യമായ് ഇങ്ക്വിലാബ് വിളിച്ചപ്പോള്‍
നിരാഹാരമിരിക്കേണ്ടിവന്നു.
നാവല്ല വയറ് നിറയ്ക്കുന്നതെന്ന് പറഞ്ഞു....

kollam mashe nannayittundu

അറിവ് എന്ന് പറയുന്നത് ലോകത്തെ വ്യാഖ്യാനിക്കാനല്ല മറിച്ച് ലോകത്തില്‍ ഇടപെടുന്നതിനാണ്


തുടരുക aasamsakal.......

Unknown December 21, 2009 at 10:55 PM  

പ്രാര്‍ത്ഥനാനേരത്തിന്റെ ശാന്തത മുറിച്ചവന്‍
പുറത്ത് വന്നപ്പോള്‍
അമ്മിക്കല്ലില്‍ കുരുമുളകരച്ച്
കണ്ണില്‍തേച്ച് ഒച്ചയാക്കാതെ
കരയാന്‍ പറഞ്ഞു.

നല്ല വരി.. ആശംസകള്‍!!!

രാജേഷ്‌ ചിത്തിര December 22, 2009 at 2:36 PM  

നല്ല വരികള്‍ ; ഒര്മാപെടുത്തലുകള്‍
കൊള്ളാം

ശ്രദ്ധേയന്‍ | shradheyan December 22, 2009 at 9:06 PM  

നാവല്ല വയറ് നിറയ്ക്കുന്നതെന്ന് പറഞ്ഞു.
രുചിയെ പട്ടിണിക്കിട്ടു.

നല്ലൊരു ശൈലി... ഇനിയും വരാം.

KRISHNAKUMAR R December 23, 2009 at 6:37 AM  

വരികളും ആശയവും നന്നായിട്ടുണ്ട്. കുഞ്ഞു പ്രതിഷേധങ്ങളോട് ഇത്രയും ക്രൂരതയോ? രക്ഷിതാക്കലേക്കാള്‍ അധ്യാപകരോടാണ് ഈ വരികള്‍ സംവദിക്കുന്നത് എന്ന് തോന്നുന്നു.

അഭിജിത്ത് മടിക്കുന്ന് January 5, 2010 at 8:29 PM  

ഉമേഷേട്ടന്‍,
റ്റോംസ് കോനുമഠം,
മഷിത്തണ്ട്,
ശ്രദ്ധേയന്‍,
കൃഷ്ണേട്ടന്‍,
വന്നതിനും കമന്റിയതിനും നന്ദി.

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP