..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

അമ്മ..അമ്മിഞ്ഞ...

>> Friday, November 13, 2009


അര്‍ഹതാപരിശോധന:
-------------------------------------

അമ്മേ,ഈ പേനയുടെ നിബ്ബ് നിന്റെ
അമ്മിഞ്ഞയെ ഓര്‍മ്മിപ്പിക്കുന്നു.
ആ പാലിന്റെ സ്വാദ് ചുരത്താന്‍ ഈ മഷി
അപൂര്‍ണമെന്നറിഞ്ഞിട്ടും,എഴുതുന്നു ഞാന്‍
വരികള്‍ക്കിടയില്‍ കരഞ്ഞ് കണ്ണ് കലങ്ങിയ
നിഷ്കളങ്കമായ എന്റെ മുഖം നിര്‍ത്തിക്കൊണ്ട്.
ഉല്‍പ്പാദനശേഷിയില്ലാത്ത എന്റെ മഷിയെ നോക്കി
ചോദിക്കുന്നു-വാക്കുകളിലൂടെയല്ലാതെ ആ
മുലപ്പാല്‍ തരാനാവുമോ നിനക്ക്.
ജീവിതത്തിന്റെ കയ്പ്പ് മാത്രം പകര്‍ത്തുന്ന
നിന്നിലെ മഷി വീണ് എന്നിലെ-
മുലപ്പാലിന്റെ ചിത്രങ്ങളും കയ്ക്കുമോ?

ഒരിക്കലും ചേരാത്ത വരികള്‍:
--------------------------------------

ആദ്യം,അമ്മയ്ക്ക് ശേഷം ഒരു കുഞ്ഞു കൊഞ്ചലോടെ
‘ഞ്ഞ’ ഇട്ട് പറഞ്ഞ അമ്മിഞ്ഞ
വിറ്റവരെ കണ്ട കണ്‍കളെ
സുതാര്യമായ ഒരു സ്ക്രീനിനാല്‍ പൊതിയട്ടെ.

മുലകുടിച്ചതിന്റെ ഗൃഹാത്വരതയിലൊന്നുമല്ല ഞാന്‍
അതിന്റെ ഓര്‍മ്മകള്‍ തന്നത് കണ്ണോ നാവോ അല്ല
പേറ്റുനോവിന്റെ കഥകളോടൊപ്പം
അമ്മ ഉരുട്ടി വായിലിട്ടു തന്ന കഥകളാണ്.

ഒന്ന് ചുണ്ടിനും ഒന്ന് കയ്ക്കും തന്ന്
ഊട്ടിയുറക്കിയ അമ്മയോടല്ല
രണ്ടും കാമത്തിന് മാത്രം കൊടുത്ത,
ഒറ്റത്തുള്ളി പാല്‍ പോലും ചുരത്താത്ത
അമ്മമാരോടാണീ ചോദ്യം:

കാഞ്ഞിരത്തിന്റെ വേരില്‍ നിന്ന് തുടങ്ങുന്നു ഞാന്‍.
ഈ മുലപ്പാല്‍ ഇത്തിരി കയ്ക്കട്ടെ:
മുലക്ക് പിന്നില്‍ എത്ര വികാരങ്ങളുണ്ട്?
മുലപ്പാലിന് പിന്നിലോ?

ഈ നിബ്ബിന്റെ പോക്ക് നോക്കി
ഉപ്പുള്ള പുഞ്ചിരിയുമായി നിര്‍ത്തുന്നു ഞാന്‍,
മുളച്ച് വരുന്ന താടി തടവി,
അടക്കിനിര്‍ത്താന്‍ പറ്റാത്ത കണ്ണിനെ
ഒരു വിധം അടക്കിനിര്‍ത്തിക്കൊണ്ട്..

11 comments:

അഭിജിത്ത് മടിക്കുന്ന് November 13, 2009 at 9:18 PM  

വൈകാരികമായ കാഴ്ചകളാണ് കണ്ടത്.
തല്ലാണ് ആവശ്യം.നല്ല പെട.:)

റോസാപ്പൂക്കള്‍ November 13, 2009 at 10:21 PM  

വളരെ നല്ല വരികള്‍

Umesh Pilicode November 14, 2009 at 12:40 PM  

തല്ലു കൊല്ലെണ്ടാതാനെങ്ങില്‍ കൊള്ളണം

കുഴപ്പമില്ല മാഷെ

mini//മിനി November 14, 2009 at 7:32 PM  

പാലിന് മധുരത്തിനു പകരം കയ്പ്, അതാണ് ഇന്ന് ഈ ലോകത്തില്‍

KRISHNAKUMAR R November 14, 2009 at 10:55 PM  

"...മുലക്ക് പിന്നില്‍ എത്ര വികാരങ്ങളുണ്ട്?
മുലപ്പാലിന് പിന്നിലോ?......"
മുലപ്പാലിന്റെ പിന്നിലെ വികാരത്തെ മറന്നുകൊണ്ടാകരുത് മറ്റേ വികാരം....
വളരെ നല്ല വരികള്‍...അഭിനന്ദനങ്ങള്‍...!!!!

ഷൈജു കോട്ടാത്തല November 15, 2009 at 12:17 PM  

അഭിജിത്ത്
നീ പുറം കാഴ്ചകളിലേക്ക് നിന്റെ കവിതയുടെ കണ്ണ്
നിരന്തരം അയച്ചു കൊണ്ടിരിയ്ക്കൂ
നിന്റെ ഭാഷ അനുപമമാണ് കൂടുതല്‍ പറയാന്‍ കഴിയും വികാര തീവ്രതയോടെ

Micky Mathew November 16, 2009 at 8:22 PM  

നല്ല വരികള്‍

Midhin Mohan November 17, 2009 at 8:03 PM  

ഒരു പതിനെട്ടുകാരന്റെതിനെക്കാള്‍ പക്വത ഈ വരികളില്‍ കാണുന്നു പ്രിയ സോദരാ.....
ഇനിയും എഴുതുക... തീവ്രമായി..... ആശംസകള്‍......

Deepa Bijo Alexander November 18, 2009 at 7:51 PM  

തല്ലൊന്നും വേണ്ട കേട്ടോ ....... :-)

ഇനിയും വരട്ടെ കവിതകൾ..അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും സത്യത്തിന്റെ കാഞ്ഞിരക്കയ്പ്പുമുള്ളവ....

അഭിജിത്ത് മടിക്കുന്ന് November 22, 2009 at 9:33 AM  

റോസാപ്പുക്കള്‍ ,
ഉമേഷ്‌ പിലിക്കൊട്,
mini//മിനി,
KRISHNAKUMAR R,
ഷൈജു കോട്ടാത്തല,
Micky Mathew,
Midhin Mohan ,
Deepa Bijo Alexander,

അഭിപ്രായങ്ങള്‍ക്ക് ഒരായിരം നന്ദി.വീണ്ടും വരണേ..

ManzoorAluvila December 2, 2009 at 6:56 PM  

ഒന്ന് ചുണ്ടിനും ഒന്ന് കയ്ക്കും തന്ന്
ഊട്ടിയുറക്കിയ അമ്മയോടല്ല
രണ്ടും കാമത്തിന് മാത്രം കൊടുത്ത,
ഒറ്റത്തുള്ളി പാല്‍ പോലും ചുരത്താത്ത
അമ്മമാരോടാണീ ചോദ്യം:

കാഞ്ഞിരത്തിന്റെ വേരില്‍ നിന്ന് തുടങ്ങുന്നു ഞാന്‍.
ഈ മുലപ്പാല്‍ ഇത്തിരി കയ്ക്കട്ടെ:
മുലക്ക് പിന്നില്‍ എത്ര വികാരങ്ങളുണ്ട്?
മുലപ്പാലിന് പിന്നിലോ?

very good expression and lines.. good and keep it up...

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP